വധഭീഷണി; പി. ജയരാജൻ അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച മുൻ സിപിഎം മുൻ നേതാവ് മനുതോമസിന് പൊലീസ് സംരക്ഷണം
- Published by:Rajesh V
- news18-malayalam
Last Updated:
രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി മുൻ അംഗമായ മനുതോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനം. അദ്ദേഹത്തിന്റെ വീടിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണെന്ന് മനുതോമസ് പറഞ്ഞിരുന്നു. പി ജയരാജന്റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്‍റെ കോര്‍ഡിനേറ്ററാണ്. ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു.
ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായി. പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മനു പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നടപടി ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ഫാന്‍സിന് വേണ്ടിയാണ് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പി ജയരാജന്‍റെ പ്രതികരണം പാര്‍ട്ടി തീരുമാനമല്ലെന്നും മനു തോമസ് പറഞ്ഞിരുന്നു.
advertisement
ഫേസ്ബുക്കിലൂടെ വധഭീഷണി ഉള്‍പ്പടെ വന്ന സാഹചര്യത്തിലാണ് സംരക്ഷണം നല്‍കാനുള്ള തീരുമാനം. പാര്‍ട്ടി വിട്ടതിന് സിപിഎം നേതാവ് പി ജയരാജന്‍ മനു തോമസിനെതിരേ ഫേസ്ക്ക് പോസ്റ്റുമായി രംഗത്തുവന്നിരുന്നു. അതിന് മനു തോമസ് സാമൂഹിക മാധ്യമത്തിലൂടെ മറുപടി നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മനുതോമസിനെതിരെ വ്യാപകമായി വധഭീക്ഷണി സന്ദേശം ഉയര്‍ന്നത്. ഷുഹൈബ് വധക്കേസിലെയും സ്വര്‍ണക്കടത്ത് കേസിലെയും പ്രതി ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെ ഭീഷണി സന്ദേശവുമായി എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
June 28, 2024 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വധഭീഷണി; പി. ജയരാജൻ അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച മുൻ സിപിഎം മുൻ നേതാവ് മനുതോമസിന് പൊലീസ് സംരക്ഷണം