Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ

Last Updated:

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

News18
News18
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത. വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ 22 -ഓടെ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു നീങ്ങാൻ സാധ്യത.
സെപ്റ്റംബർ 25 -ഓടെ മ്യാന്മാർ- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കൻ - വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പുതിയ ന്യൂനമർദ്ദം എത്തിച്ചേരാൻ സാധ്യത .കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; വയനാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ
Next Article
advertisement
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ കെ അനിൽകുമാർ ഓഫീസിനുള്ളിൽ ജീവനൊടുക്കി;കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശം 
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ കെ അനിൽകുമാർ ഓഫീസിനുള്ളിൽ ജീവനൊടുക്കി;കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശം 
  • തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ കെ അനിൽകുമാർ ഓഫീസിനുള്ളിൽ ജീവനൊടുക്കി.

  • അനിൽകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ പാർട്ടി സംരക്ഷിച്ചില്ലെന്ന് പരാമർശം.

  • മരണവാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു.

View All
advertisement