Kerala Rain Live: ഭൂദാനത്ത് മരണം 24, മഴക്കെടുതിയിൽ സംസ്ഥാനത്ത് ആകെ മരണം 92

Last Updated:

KERALA RAIN LIVE UPDATE | ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട്.

KERALA RAIN LIVE UPDATE |  മഴക്കെടുതിയിൽ സംസ്ഥാനത്ത് ആകെ മരണം 92 ആയി. മലപ്പുറം ജില്ലയിലെ ഭൂദാനത്ത് ഇതുവരെ 24 പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഭൂദാനത്ത് ഇന്ന് നടത്തിയ തിരച്ചിലിൽ നാല് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണസംഖ്യ 24 ആയത്. ഇന്ന് മാത്രം നടത്തിയ തിരച്ചിലിൽ വിവിധയിടങ്ങളിലായി ആറ് മൃതദേഹങ്ങളാണ് ലഭിച്ചത്.
ഇതിനിടെ, വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ച് കരയ്ക്ക് കയറിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തിരൂർ കൊടക്കൽ അജിതപ്പടി സ്വദേശി അബ്ദുൽ റസാഖാ(45)ണ് മരിച്ചത്. അബ്ദുൽ റസാഖിന്‍റെ മകനേയും ഭാര്യാസഹോദരന്‍റെ മകനെയും രക്ഷിക്കുന്നതിനിടെ ആയിരുന്നു മരണം.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ നാളെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തി. റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
advertisement
മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒൻപതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
തല്‍സമയ വിവരങ്ങള്‍ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rain Live: ഭൂദാനത്ത് മരണം 24, മഴക്കെടുതിയിൽ സംസ്ഥാനത്ത് ആകെ മരണം 92
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement