
Highlights
പൊലീസ് ഉദ്യോഗസ്ഥനെ നെയ്യാറിൽ കാണാതായി
സന്നദ്ധപ്രവർത്തനത്തിനിടെ ഒരാൾ ഷോക്കേറ്റ് മരിച്ചു
ഭൂദാനത്തു നിന്ന് ഒരു മൃതദേഹം കൂടി കിട്ടി
ഭൂദാനത്ത് വീണ്ടും മൃതദേഹം കണ്ടെത്തി
മഴക്കെടുതിയിൽ മരണം 102 ആയി
മഴക്കെടുതിയിൽ മരണം 101 ആയി
ഒരു ജില്ലയിൽ കൂടി റെഡ് അലർട്ട്
സംസ്ഥാനത്ത് മരണം 77 ആയി
കേരളത്തിന് മതിയായ സഹായം നൽകണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു
മഴക്കെടുതിയിൽ മരണം 75 ആയി
മഴക്കെടുതിയിൽ മരണം 71 ആയി
എറണാകുളം-ആലപ്പുഴ-കായംകുളം പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു
നെടുമ്പാശേരി വിമാനത്താവളത്തിൽ 70 യാത്രക്കാർ കുടുങ്ങി
സംസ്ഥാനത്ത് 10 ട്രെയിനുകൾ റദ്ദാക്കി
INFO | ഏറനാടും ഇന്റർസിറ്റിയും കോട്ടയം വഴി
INFO: ജനശതാബ്ദി കോട്ടയം വഴി
കോതമംഗലത്ത് വെള്ളപ്പൊക്കം
കോഴിക്കോട് പശുക്കടവിൽ ഉരുൾപൊട്ടൽ
ഇരുമ്പകചോലയിൽ ഉരുൾപൊട്ടൽ്
അതിരപ്പിള്ളിയിലേക്കുള്ള ടിക്കറ്റ് വിൽപന നിർത്തി
ഇടുക്കിയിൽ മാത്രം മൂന്നു മരണം
മഴക്കെടുതിയിൽ മരണം ആറായി
ഇരിട്ടി താലൂക്കിൽ അവധി
ഇതുവരെ ആറു ഡാമുകൾ തുറന്നു
പെരിങ്ങൽക്കുത്ത് ഡാം തുറന്നു
കോട്ടയം മീനച്ചിലാറ്റിൽ തടി പിടിക്കാനിറങ്ങിയ യുവാവിനെ കാണാതായി
തൃശൂരിൽ ശക്തമായ മഴ
പമ്പ, കക്കാട് നദികളിൽ ജലനിരപ്പ് ഉയർന്നേക്കും; ജനങ്ങൾ ജാഗ്രത പാലിക്കണം
മലങ്കര ഡാം ഷട്ടറുകൾ തുറന്നു
KERALA RAIN LIVE UPDATE | മഴക്കെടുതിയിൽ സംസ്ഥാനത്ത് ആകെ മരണം 92 ആയി. മലപ്പുറം ജില്ലയിലെ ഭൂദാനത്ത് ഇതുവരെ 24 പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഭൂദാനത്ത് ഇന്ന് നടത്തിയ തിരച്ചിലിൽ നാല് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണസംഖ്യ 24 ആയത്. ഇന്ന് മാത്രം നടത്തിയ തിരച്ചിലിൽ വിവിധയിടങ്ങളിലായി ആറ് മൃതദേഹങ്ങളാണ് ലഭിച്ചത്.
ഇതിനിടെ, വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ച് കരയ്ക്ക് കയറിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തിരൂർ കൊടക്കൽ അജിതപ്പടി സ്വദേശി അബ്ദുൽ റസാഖാ(45)ണ് മരിച്ചത്. അബ്ദുൽ റസാഖിന്റെ മകനേയും ഭാര്യാസഹോദരന്റെ മകനെയും രക്ഷിക്കുന്നതിനിടെ ആയിരുന്നു മരണം.
Read More