Kerala Rains Live Update സംസ്ഥാനത്തെ ഏറ്റവും വലിയ ഡാം ആയ ഇടുക്കി ഡാം തുറന്നു. കനത്ത ജാഗ്രതയിൽ രാവിലെ 11 മണിയോടെയാണ് ഡാം തുറന്നത്. ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്.. സ്ഥിതിഗതി വിലയിരുത്തിയ ശേഷം 11.58ന് രണ്ടാമത്തെ ഷട്ടറും 35 സെന്റീമീറ്റർ ഉയർത്തി.
മൂന്നു വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറക്കുന്നത്. മൂവാറ്റുപുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ കനത്ത ജാഗ്രതയിലാണ്.
തത്സമയ വിവരങ്ങൾ ചുവടെ...