Book release | 'കേരള മുസ്ലീം നവോത്ഥാനം:ചരിത്രവും ദർശനവും' സ്പീക്കർ എം.ബി.രാജേഷ് പ്രകാശനം ചെയ്തു

Last Updated:

രാജ്യം മതേതര മൂല്യങ്ങളുമായി മുന്നോട്ടു നടക്കണമെന്ന് സ്പീക്കർ എം ബി രാജേഷ്.

കുമരനെല്ലൂര്‍ : കേരള നദ് വത്തുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന സമിതി പുറത്തിറക്കുന്ന കേരള മുസ്ലിം നവോത്ഥാനം ചരിത്രവും ദർശനവും പ്രകാശനം നിയമ സഭ സ്പീകർ എം ബി രാജേഷ് നിർവ്വഹിച്ചു.
മത സാമൂഹിക മേഖലകളിൽ മുന്നോട്ടു നടക്കാൻ തയ്യാറാവണമെന്നു സ്പീക്കർ പറഞ്ഞു. പിന്നോട്ടു നടത്തമാണ് എല്ലാ തലങ്ങളിലും കാണുന്നത്. നവോഥാന മൂല്ല്യങ്ങൾ കീഴ്മേൽ മറിക്കാൻ വലിയ ശ്രമങ്ങൾ നടക്കുകയാണ്. മതേതര ആശയങ്ങളെ തകർക്കാനും ശ്രമനങ്ങൾ ഉണ്ടാകുന്നു. നവോഥാന നായകർ ഉഴുതു മറിച്ച മണ്ണിലാണ് എല്ലാ പരിഷ്ക്കരണങ്ങളും നടന്നത്.
അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ നവോഥാന പ്രസ്ഥാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും എം ബി രാജേഷ് പറഞ്ഞു.കുമരനെല്ലൂർ ഇസ്ലാഹിയ്യ അറബി കോളേജിൽ നടന്ന പ്രകാശന ചടങ്ങിൽ സാഹിത്യകാരൻ കെ പി രാമനുണ്ണി ആദ്യ കോപ്പി ഏറ്റുവാങ്ങി.
advertisement
കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ 28 അധ്യായങ്ങൾ അടങ്ങിയ ഈ ഗ്രന്ഥം അക്കാദമിക നിലവാരത്തിലുള്ളതും റഫറൻസിന് സഹായ
കരവുമാണ്. ഇസ്ലാമിക ആദർശ നൈതികതയും ചരിത്ര രചനയുടെ അക്കാദമിക ശൈലിയും കോർത്തിണക്കിയ ഈ ഗ്രന്ഥപരമ്പര കേരള മുസ്ലിം ചരിത്രത്തിന്റെ ഇത് വരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വിശദമായ ആഖ്യാനമാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയുള്ള മലയാളി മുസ്ലിം വഴിത്താരകളാണ് ഒന്നാം വാള്യത്തിൽ പ്രതിപാദിച്ചത്.
advertisement
പ്രകാശന ചടങ്ങിൽ കെ എൻ എം സംസ്ഥാ പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഡോ. പി പി അബ്ദുൽഹഖ് അധ്യക്ഷത വഹിച്ചു.എം മുഹമ്മദ് മദനി, എ പി അബ്ദുസ്സമദ്,പി പി ഉണ്ണീൻ കുട്ടി മൗലവി,എ അസ്ഗർ അലി,
ഡോ എ.ഐ അബ്ദുൽ മജീദ് സ്വലാഹി
.മുസ്തഫ തൻവീർ, പി.മമ്മിക്കുട്ടി എം എൽ
എ. ,എം ടി അബ്ദുസ്സമദ്,ശറഫുദ്ധീൻ കളത്തിൽ,എൻ കുഞ്ഞിപ്പ മാസ്റ്റർ,പി പി മുഹമ്മദ്, ഈസ മാസ്റ്റർ,ഷൗക്കത്തലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Book release | 'കേരള മുസ്ലീം നവോത്ഥാനം:ചരിത്രവും ദർശനവും' സ്പീക്കർ എം.ബി.രാജേഷ് പ്രകാശനം ചെയ്തു
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement