മലയാളത്തിലെ എഴുത്തു ലോകത്ത് സമാനതകൾ ഇല്ലാത്ത സാഹിത്യകാരൻ വികെ എൻ ഒരിക്കൽ പ്രസാധകനായ ഡീ സീ കിഴക്കേമുറിക്ക് കോട്ടയത്തേക്ക് ഒരു കത്തെഴുതി. ആ കാർഡിലെ വിലാസം ഇങ്ങനെ ആയിരുന്നു:
ടു
ഡീ സീ കിഴക്കേമുറി
കോട്ടയം ഒന്ന് (ഏറിയാൽ രണ്ട് )
എന്തായാലും നീട്ടി വലിച്ചുള്ള വിലാസം ഇല്ലായിരുന്നു എങ്കിലും കത്ത് വിലാസക്കാരന് കൃത്യമായി കിട്ടി.
ഇത്തരൊമൊരു അനുഭവമാണ് മലയാളസാഹിത്യത്തിൽ വൻ സ്വീകാര്യത നേടിയ ആടുജീവിതത്തിന്റെ എഴുത്തുകാരന്‍ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത് . വായന മരിയ്ക്കുന്നു, മലയാള ഭാഷ അന്ത്യശ്വാസം വലിയ്ക്കുന്നു എന്നെല്ലാമുള്ള പ്രവചനങ്ങൾ നടമാടുന്ന കാലത്ത് മലയാളി വായനക്കാരെ തന്റെ ആദ്യ നോവലിലൂടെ വായനയുടെ വിപ്ലവത്തിലേക്ക് (boom)നയിച്ച എഴുത്തുകാരനാണ് ബെന്യാമിൻ. പത്തനംതിട്ട ജില്ലയിൽ പന്തളത്തിന് അടുത്തുള്ള കുളനടയിലാണ് അദ്ദേഹമിപ്പോൾ
ഭാഷയിലും സാംസ്ക്കാരിക രംഗത്തും എഴുത്തുകർക്ക് മലയാളികൾ എന്നും വലിയ സ്ഥാനവും ഇടങ്ങളും നിൽക്കുന്നുണ്ട് എന്നതിന് മറ്റൊരു ഉദാഹരണം കൂടി. അദ്ദേഹം ഇപ്പോൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം അതിവേഗം വായനക്കാര്‍ ഏറ്റെടുക്കുന്നു. എഴുത്തുകംമ്പ്യുട്ടറിൻറെ കീബോർഡിൽ കയറിയിരിക്കുന്ന പോസ്റ്റ് ലെറ്റർ ആണ് ചിത്രത്തിൽ. പോസ്റ്റ് കവറിലെ ടു അഡ്രസ്സിൽ 'ബെന്യാമിൻ കുളനട' എന്നുമാത്രമാണ് വെച്ചിട്ടുള്ളത്. എഴുത്തുകാരനായിത്തീരുക എന്ന മോഹവുമായി വർഷങ്ങളോളം അലഞ്ഞ ഒരാളെ സംബന്ധിച്ച് ഈ കത്തിനുള്ള പ്രസക്തി വളരെ വലുതാണ്. 'ഇങ്ങനൊരു കത്ത് വീട്ടിൽ എത്തിച്ചു തന്ന ഇന്ത്യൻ പോസ്റ്റൽ വകുപ്പിന് നന്ദി' എന്നാണ് എഴുത്തുകാരൻ ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചത്.
read also: ചൈനീസ് വിസ തട്ടിപ്പ് കേസ്; തമിഴ്‌നാട്ടിൽ റെയ്ഡ് നടത്തി ഇഡി
നമ്മുടെ സമലകാലിക സാഹിത്യ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനത്തേക്ക് ബെന്യാമിനും അദ്ദേഹത്തിന്റെ കൃതികളും, ഈ പോസ്റ്റ് കവറിനും എത്രയോ മുന്നേ എത്തിപ്പെട്ടതാണ്. മുൻപ് തകഴി എന്ന പേര് മാത്രം വെച്ചുള്ള കത്തുകൾ പോലും കൃത്യമായി എത്തിച്ചിട്ടുണ്ട് പോസ്റ്റൽ വകുപ്പ്.
വിദേശരാജ്യത്തെ ജോലി ഉപേക്ഷിച്ച് ശിഷ്ട ജീവിതം എഴുത്തിന് സമർപ്പിച്ച എഴുത്തുകാരന് ഇന്ത്യൻ പോസ്റ്റൽ വകുപ്പു നൽകിയ ഒരു അനൗപചാരിക ബഹുമതിയായി ഈ കത്തിനെ കാണാവുന്നതാണ്. ലോകത്തിന്റെ മുന്നിൽ മലയാളിയുടെ അഭിമാനം വാനോളം ഉയർത്തിയ പ്രതിഭാ ശാലികൾക്ക് ഇതിനുമുന്നേയും ഇത്തരം കുറുകിയ വിലാസ്സങ്ങളിൽ കത്തുകൾ കിട്ടിയിട്ടുണ്ട്. കായിക കേരളത്തിൻറെ എക്കാലത്തേയും പ്രചേദനവും ഇപ്പോൾ രാജ്യസഭ എംപിയുമായ പിടി ഉഷയ്ക്കും മുൻപ് ഇത്തരത്തിൽ കത്ത് ലഭിച്ചിട്ടുണ്ട്.
PT USHA
INDIA
എന്നായിരുന്നു ഉഷ എന്ന പേര് ലോകം മുഴുവൻ മുഴങ്ങിയ നാളിലെ ആ വിലാസം
see also: വിനോദ സഞ്ചാരികളെ അമ്പരിപ്പിച്ച് ഐസ് ലാന്റ് അഗ്നിപർവ്വത സ്ഫോടനം ; വിഡിയോ വൈറൽ
ബെന്യാമിന്റെ ആടു ജീവിതത്തിന് ചലച്ചിത്ര ഭാഷ്യം ഒരുങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് ഉണ്ടാവുന്നത്. പോസ്റ്റിനു കീഴേ ശ്രദ്ധേയമായ ചില കമന്റുകളുണ്ട്. 'ബെന്യാമിൻ, കേരള എന്നെഴുതുന്നത് തന്നെ ധാരാളമാണെന്നാണ്' ഒരാൾ കുറിച്ചത്. 'കത്തുവരുന്നത് ആളുടെ പേരു നോക്കിയല്ല ലാന്റ് മാർക്ക് നോക്കിയാണെന്ന് പറഞ്ഞ റോക്കീ ഭായി ഇപ്പോൾ ആരായി? ' എന്നാണ് മറ്റൊരു രസകരമായ കമന്റ്. 'എംടിയുടെ പടമൊട്ടിച്ച കത്ത് കൃത്യമായിട്ടെത്തിച്ച ആൾക്കാരാ' എന്നും കമന്റുണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.