'ജീവിതമെന്ന മഹാ സൗഭാഗ്യം നൽകും ലഹരി മതി ' ലഹരിക്കെതിരെ സംസ്ഥാന കായിക വകുപ്പ്

Last Updated:

കേരളത്തിലെ 14 ജില്ലകളിലും സമഗ്രമായ ഫിറ്റ്നസ് ബോധവൽക്കരണമാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്

News18
News18
കുട്ടികളെയും യുവജനങ്ങളെയും ലഹരിയിൽ നിന്ന് മോചിപ്പിക്കാനും, ലഹരി ഉപയോഗത്തിലേക്ക് നീങ്ങുന്നത് തടയാനും, അവബോധം സൃഷ്ടിക്കാൻ കായിക വകുപ്പിന്റെ ലഹരിവിരുദ്ധ സന്ദേശ യാത്ര ‘കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്പോർട്സിന്’ തുടക്കമായി. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
കേരളത്തിലെ 14 ജില്ലകളിലും സമഗ്രമായ ഫിറ്റ്നസ് ബോധവൽക്കരണമാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്. കായിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ കുട്ടികളും യുവജനങ്ങളും ലഹരിപോലുള്ള തെറ്റായ വഴിയിലേക്ക് നീങ്ങുന്നത് തടയാനാകും. ആരോഗ്യമുള്ളവരായിരിക്കാൻ ഓരോരുത്തർക്കും അവബോധം ഉണ്ടാകണം, അതിനായി വിപുലമായ പ്രചാരണവും ബോധവത്കരണ പ്രവർത്തനങ്ങളും ആവശ്യമാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു.
മെയ് 5 ന് കാസർ​ഗോഡ് നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര മെയ് 22 ന് എറണാകുളത്ത് മറൈൻ ഡ്രൈവിൽ സമാപിക്കും. സംസ്ഥാന വ്യാപക ലഹരി വിരുദ്ധ സന്ദേശ യാത്ര കായികമന്ത്രിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലും പര്യടനം നടത്തും. സമൂഹത്തിന്റെ നാനാതുറയിലുള്ളവർ യാത്രയിൽ പങ്കെടുക്കും. കായികതാരങ്ങളും കായിക സംഘാടകരും മുന്നണിയിലുണ്ടാകും.
advertisement
യാത്രയ്ക്ക് മുന്നോടിയായി തദ്ദേശ സ്ഥാപന സ്പോർട്സ് കൗൺസിലുകളും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് ഓരോ ജില്ലയിലും പ്രചാരണ, കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. യാത്രയുടെ ഭാഗമായി ഓരോ ജില്ലയിലും മിനി മാരത്തൺ, ജില്ലയിലെ രണ്ടോ മൂന്നോ കേന്ദ്രങ്ങളിൽ സൈക്ലത്തോൺ, വാക്കത്തോൺ, കായിക പ്രദർശനം എന്നിവ ഉണ്ടാകും. എല്ലാ കായികസംഘടനകളും യാത്രയിൽ പങ്കാളികളാവുകയും വിവിധ കായിക ഇനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും.
ഇതിന്റെ ഭാഗമായി റഫീക്ക് അഹമ്മദ് രചിച്ച ​ഗാനത്തിന് ബിജിബാൽ ഈണമിട്ടു. സംവിധായകൻ ലാൽ ജോസ് വീഡിയോയ്ക്ക് ക്രിയാത്മക സഹായം നൽകി.
advertisement
ഉടലും ഉയിരും ഉരുകും മാരക ലഹരികൾ വേണ്ടേ വേണ്ട.
മനവും തനുവും തളരും മാദക ലഹരികൾ വേണ്ടേ വേണ്ട
ബോധത്തെളിമ വളർത്തും ജീവിത ലഹരിയതൊന്നുമതി
ജീവിതമധുമയ ലഹരി മതി
എത്ര മനോഹരമാണീ ലോകം
ചുറ്റും കാണുക കൺനിറയെ..
സ്വപ്നം കാണാം സത്യം തേടാം
advertisement
കാരുണ്യം പകരാം.
പക്ഷികൾ തുമ്പികൾ വൃക്ഷലതാദികൾ
നൃത്തം ചെയ്യും ലഹരി മതി
മഴയുടെ ലഹരിമതീ, പുലരി-
പ്പൊൻവെയിൽ ലഹരി മതി...
എത്ര ഭയാനകമേ മരണത്തിൽ
മുക്കിയെടുത്ത വെളുത്ത പൊടി..
ബോധാ ബോധത്തെളിമ കെടുത്തി
ജീവനെ വരിയും പുകവളളി
സൗഹൃദ ലഹരി മതീ, യറിവിൻ,
പാട്ടിൻ ലഹരി മതി ..
ജീവിതമെന്ന മഹാ സൗഭാഗ്യം
നൽകും ലഹരി മതീ..
കളിക്കളങ്ങൾ വീണ്ടെടുക്കുക എന്നത് ഈ ക്യാമ്പയിന്റെ പ്രധാന ദൗത്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ടും കിടക്കുന്ന കളിക്കളങ്ങൾ പുനരുദ്ധാരണം ചെയ്ത് കുട്ടികൾക്ക് കളിക്കാനായി വിട്ടുനൽകും. ഈ കളിക്കളങ്ങളിൽ സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. കേരളത്തിന്റെയാകെ നന്മ ലക്ഷ്യമിട്ടുള്ള ഈ മഹാദൗത്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ഭാഗമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് കായിക വകുപ്പ് നടപ്പാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജീവിതമെന്ന മഹാ സൗഭാഗ്യം നൽകും ലഹരി മതി ' ലഹരിക്കെതിരെ സംസ്ഥാന കായിക വകുപ്പ്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement