• HOME
  • »
  • NEWS
  • »
  • kerala
  • »
  • മരിച്ചവരുടെ പേരിൽ‌ ക്ഷേമപെൻഷൻ മാറ്റാരെങ്കിലും വാങ്ങുന്നുണ്ടോ? സെക്രട്ടറിമാരോട് സാക്ഷ്യപത്രം ആവശ്യപ്പെട്ട് ധനവകുപ്പ്

മരിച്ചവരുടെ പേരിൽ‌ ക്ഷേമപെൻഷൻ മാറ്റാരെങ്കിലും വാങ്ങുന്നുണ്ടോ? സെക്രട്ടറിമാരോട് സാക്ഷ്യപത്രം ആവശ്യപ്പെട്ട് ധനവകുപ്പ്

മരിച്ചവരുടെ പേരിൽ ബന്ധുക്കൾ പെൻഷൻ കൈപ്പറ്റുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.

  • Share this:

    തിരുവനന്തപുരം: സംസ്ഥാന സർക്കാര്‍ വിതരണം ചെയ്യുന്ന സാമൂഹികസുരക്ഷ പെൻഷൻ‌ മരിച്ചവരുടെ പേരിൽ മാറ്റാരെങ്കിലും വാങ്ങുന്നുണ്ടോ എന്നാരാഞ്ഞ് ധനവകുപ്പ്. ഇത് സംബന്ധിച്ച് തദ്ദേശഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാരോട് സാക്ഷ്യപത്രം നല്‍കാൻ ആവശ്യപ്പെട്ടു.

    ഡിസംബറിൽ വിതരണം ചെയ്ത സാമൂഹിക പെൻ‌ഷൻ ജീവിച്ചിരിപ്പില്ലാത്ത ആരും വാങ്ങുന്നില്ലെന്ന് സർട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം. 25നകം സാക്ഷ്യപത്രം നൽകണം. മരിച്ചവരുടെ പേരിൽ ബന്ധുക്കൾ പെൻഷൻ കൈപ്പറ്റുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.

    Also Read-ബ്രഹ്മപുരം തീപിടിത്തം: പുക മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അറിയിക്കാന്‍ കൺട്രോൾ റൂമുകൾ ആരംഭിച്ചു

    നേരത്തെ ക്ഷേമ പെൻ‌ഷൻ വാങ്ങുന്നവരുടെ പട്ടികയിൽ നിന്ന് മരിച്ചവരെയും ആനുകൂല്യമില്ലാത്തവരെയും നീക്കണമെന്ന് സംസ്ഥാന സർക്കാർ സർക്കുലർ‌ ഇറക്കിയിരുന്നതായി ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിശ്വനാഥ് സിൻഹ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തുന്നതിനാൽ‌ സർക്കാരിന് പണം നഷ്ടമാകുന്നു.

    ബാങ്ക് അക്കൗണ്ട് വഴി പെൻഷന്‍ നൽകുന്ന കേസുകളിലാണ് മരണവിവരം മറച്ചുവെച്ച് പെൻഷന്‍ വാങ്ങുന്നത്. 2018ൽ 12,000 പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന് മരിച്ചവരുടെ പട്ടികയും ഗുണഭോക്താക്കളുടെ പട്ടികയും ദൈനംദിനം പരിശോധിക്കണമെന്ന് തദ്ദേശഭരണസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

    Also Read-‘മുഖ്യമന്ത്രിയുടെ കോടികളുടെ ഇടപാടുകളും അധോലോകത്തിന്റെ നീക്കങ്ങളും പുറത്തുവരേണ്ടത് അനിവാര്യം’; കെ. സുധാകരന്‍

    2019 ഡിസംബര്‍ 31ന് പദ്ധതിയുടെ ഭാഗമായവര്‍ക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ‌ ഫെബ്രുവരി28 വരെ സമയം നൽകിയിരുന്നു. എന്നാൽ തദ്ദേശഭരണസ്ഥാപനങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നത് വൈകുന്നതിനാൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പട്ടിക ഇതുവരെ ധനവകുപ്പിന് ലഭിച്ചിട്ടില്ല.

    പുതുതായി ക്ഷേമ പെൻ‌ഷനായി ആവശ്യപ്പെട്ട ആറു ലക്ഷം പേരിൽ നിരവധി പേർ‌ ഇപ്പോഴും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെൻഷനായുള്ള വരുമാന പരിധി ഒരു ലക്ഷത്തിൽ‌ നിന്ന് മൂന്നു ലക്ഷമായി ഉയർത്തിയിരുന്നു.

    Published by:Jayesh Krishnan
    First published: