ഇ മൊബിലിറ്റി പദ്ധതി: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ തിരഞ്ഞെടുത്തത് കേന്ദ്ര ലിസ്റ്റിൽ നിന്ന്; മന്ത്രി എ കെ ശശീന്ദ്രൻ

Last Updated:

കരാര്‍ ഒപ്പിട്ടു എന്ന നിലയ്ക്കുള്ള പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ശശീന്ദ്രൻ പറഞ്ഞു.

ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിക്കും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും സെബി കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിക്ക് അനധികൃതമായി സര്‍ക്കാര്‍ കരാര്‍ നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ തിരഞ്ഞെടുത്തത് കേന്ദ്രത്തിന്റെ എം പാനലല്‍ ലിസ്റ്റില്‍ നിന്നാണെന്നും സെബി ആ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെങ്കില്‍ അവരെ പാനലില്‍ നിന്ന് ഒഴിവാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
കേരളത്തെ ഇ മൊബിലിറ്റി ഹബ്ബാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. നിരവധി കമ്പനികള്‍ ഇതിന്‍റെ ഭാഗമാവാന്‍ കേരളത്തെ സമീപിച്ചിരുന്നു. പലരും പ്രൊപ്പോസലുകളും സമര്‍പ്പിച്ചു.  സാധ്യതാപഠനം നടത്താന്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെക്കൂടാതെ എംപാനലില്‍ ഉള്‍പ്പെട്ട കെ.പി.എം.ജി, വിപ്രോ പോലുള്ള മറ്റ് കമ്പനികളും സമീപിച്ചിരുന്നു.
advertisement
ഓട്ടോമൊബൈല്‍ രംഗത്ത് കൂടുതല്‍ പരിചയമുള്ള പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയെ ഡിപിആര്‍ തയ്യാറാക്കാന്‍ ഏല്‍പിക്കുകയായിരുന്നു. എന്നാല്‍ ധാരണയായതല്ലാതെ മറ്റ് നടപടി ക്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല. ഒരു മാസം കൊണ്ട് സമര്‍പ്പിക്കാമെന്നേറ്റ ഡിപിആര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒരുരൂപ പോലും ഈ കമ്പനിക്ക് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ചെന്നിത്തല കാണിച്ച, ഗതാഗത വകുപ്പ് സെക്രട്ടറി ഒപ്പിട്ട ഉത്തരവ് തന്റെ അറിവോടുകൂടി തന്നെയായിരുന്നു. സാധ്യതാപഠനം നടത്താൻ മാത്രമാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ ഏല്പിച്ചതെന്നിരിക്കെ കരാര്‍ ഒപ്പിട്ടു എന്ന നിലയ്ക്കുള്ള പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഉത്തരവില്‍ നിന്ന് തനിക്കാവശ്യമുള്ള ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്.
advertisement
advertisement
[Photo]
മുഖ്യമന്ത്രിയുടെ മുന്‍കൈയില്‍ തന്നെയാണ് ഇ മൊബിലിറ്റി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രി വിളിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഗതാഗത മന്ത്രി പങ്കെടുക്കേണ്ട കാര്യമില്ല. ഇ മൊബിലിറ്റി പദ്ധതിയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റു വകുപ്പുകളിലും ഇത്തരം യോഗങ്ങള്‍ വിളിക്കാറുണ്ട്, അത് അദ്ദേഹത്തിന്റെ ഭരണ ശൈലിയാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.
കുംഭകോണ ആരോപണം നേരിടുന്ന കമ്പനിയായിരുന്നെങ്കില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ എം പാനല്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍  ആയിരുന്നു. ഇപ്പോഴും ആ കമ്പനി കേന്ദ്രസര്‍ക്കാരിന്‍റെ എം പാനല്‍ ലിസ്റ്റിലുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ  കേരളത്തില്‍ വ്യവസായ വികസനം പാടില്ലെന്ന രാഷ്ട്രീയമായ അജണ്ടയാണ് ചെന്നത്തലയുടെ ആരോപണത്തിന് പിന്നിലെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇ മൊബിലിറ്റി പദ്ധതി: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ തിരഞ്ഞെടുത്തത് കേന്ദ്ര ലിസ്റ്റിൽ നിന്ന്; മന്ത്രി എ കെ ശശീന്ദ്രൻ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement