'നിയമനം പുനഃപരിശോധിക്കണം'; ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ പത്രപ്രവർത്തക യൂണിയൻ

Last Updated:

''കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്''

തിരുവനന്തപുരം:  മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ (KM Basheer)  കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ (Sriram Venkitaraman) ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) രംഗത്ത്. കേസിൽ വിധി വരുന്നതിന് മുൻപ് ഉന്നത പദവിയിൽ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് അനുചിതമാണെന്നും നിയമനം പുനഃപരിശോധിക്കണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ്  കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പത്രപ്രവര്‍ത്തക യൂണിയന്റെ കുറിപ്പ് 
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തിയായി പ്രതിഷേധിച്ചു.
കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമൻ. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
advertisement
ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്. കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്. അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു.
advertisement
ദമ്പതികളായ ശ്രീറാം വെങ്കട്ടരാമനും രേണു രാജിനും ആലപ്പുഴയിലും എറണാകുളത്തും കളക്ടർമാരായി നിയമനം
സംസ്ഥാനത്ത് ജില്ലാ കളക്ടർമാർക്ക് മാറ്റം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടറായിരുന്ന രേണുരാജിനെ എറണാകുളം ജില്ലാ കളക്ടറായും നിയമിച്ചു. ജാഫര്‍ മാലിക്കിനെ പുതിയ പി.ആര്‍.ഡി ഡയറക്ടറായി നിയമിച്ചു. ജെറോമിക് ജോര്‍ജാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. എംജി രാജ്യമാണിക്യത്തെ റൂറര്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആയി നിയമിച്ചു. തദ്ദേശസ്വയംഭരണ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.
advertisement
ഹരികിഷോറിനെ കെഎസ്‌ഐഡിസി എംഡിയായും നിയമിച്ചു. നവ്ജ്യോത് സിങ് ഖോസയെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു. ദേവിദാസാണ് പുതിയ മലപ്പുറം ഡിസ്ട്രിക്‌ട് ഡെവലപ്മെന്റ് കമ്മീഷണര്‍. സംസ്ഥാന ഹൗസിങ് ബോര്‍ഡ് കമ്മീഷണറായി വിനയ് ഗോയലിനേയും നിയമിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍, സസ്‌പെന്‍ഷന് ശേഷം ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിയമനം പുനഃപരിശോധിക്കണം'; ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ പത്രപ്രവർത്തക യൂണിയൻ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement