'ഒരു പരിഗണനയും നൽകിയില്ല, ഓടിച്ചുവിട്ടു ആലപ്പുഴയിലേക്ക്! എന്തൊരു ശിക്ഷ, പിണറായി ഡാ': പി കെ അബ്ദുറബ്

Last Updated:

ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഒരു തരത്തിലുള്ള പരിഗണനയും സർക്കാർ ശ്രീറാം വെങ്കിട്ടരാമന് നൽകില്ലെന്ന മുൻമന്ത്രിയും സിപിഎം നേതാവുമായ എം.എം.മണിയുടെ പഴയ ഫേസ്‌ബുക് പോസ്റ്റ് ഷെയർ ചെയ്താണ് അബ്ദുറബിന്റെ വിമർശനം

മലപ്പുറം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ (KM Basheer) വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ (Sriram Venkitaraman) ആലപ്പുഴ കളക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധവുമായി മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ പി കെ അബ്ദുറബ് (PK AbduRabb). കെ എം ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ഓഗസ്‌റ്റ് മൂന്നിന് 3 വർഷം തികയുമ്പോൾ ആരോപണ വിധേയനായ ഐഎഎസ് ഉദ്യോഗസ്ഥനെ കNക്ടറാക്കി. തിരുവനന്തപുരത്തുനിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ!- അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഒരു തരത്തിലുള്ള പരിഗണനയും സർക്കാർ ശ്രീറാം വെങ്കിട്ടരാമന് നൽകില്ലെന്ന മുൻമന്ത്രിയും സിപിഎം നേതാവുമായ എം.എം.മണിയുടെ പഴയ ഫേസ്‌ബുക് പോസ്റ്റ് ഷെയർ ചെയ്താണ് അബ്ദുറബിന്റെ വിമർശനം.
കുറിപ്പിന്റെ പൂർണരൂപം
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ സർവ്വീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി.
ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത്
3 ന് മൂന്നു വർഷം തികയുമ്പോൾ കുറ്റാരോപണ വിധേയനായ ആ
advertisement
ഐ.എ.എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി
തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ!
എം.എം.മണി അന്ന് FB പോസ്റ്റിൽ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല... ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!
#പിണറായി_ഡാ
2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് അതിവേഗത്തിലെത്തിയ കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
advertisement
ദമ്പതികളായ ശ്രീറാം വെങ്കട്ടരാമനും രേണു രാജിനും ആലപ്പുഴയിലും എറണാകുളത്തും കളക്ടർമാരായി നിയമനം
സംസ്ഥാനത്ത് ജില്ലാ കളക്ടർമാർക്ക് മാറ്റം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടറായിരുന്ന രേണുരാജിനെ എറണാകുളം ജില്ലാ കളക്ടറായും നിയമിച്ചു. ജാഫര്‍ മാലിക്കിനെ പുതിയ പി.ആര്‍.ഡി ഡയറക്ടറായി നിയമിച്ചു. ജെറോമിക് ജോര്‍ജാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. എംജി രാജ്യമാണിക്യത്തെ റൂറര്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആയി നിയമിച്ചു. തദ്ദേശസ്വയംഭരണ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.
advertisement
ഹരികിഷോറിനെ കെഎസ്‌ഐഡിസി എംഡിയായും നിയമിച്ചു. നവ്ജ്യോത് സിങ് ഖോസയെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു. ദേവിദാസാണ് പുതിയ മലപ്പുറം ഡിസ്ട്രിക്‌ട് ഡെവലപ്മെന്റ് കമ്മീഷണര്‍. സംസ്ഥാന ഹൗസിങ് ബോര്‍ഡ് കമ്മീഷണറായി വിനയ് ഗോയലിനേയും നിയമിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍, സസ്‌പെന്‍ഷന് ശേഷം ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു പരിഗണനയും നൽകിയില്ല, ഓടിച്ചുവിട്ടു ആലപ്പുഴയിലേക്ക്! എന്തൊരു ശിക്ഷ, പിണറായി ഡാ': പി കെ അബ്ദുറബ്
Next Article
advertisement
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
  • ഡോ. സുമൻ ഖുൽബെയുടെ മെഡിക്കൽ ലൈസൻസ് കാനഡയിൽ റദ്ദാക്കി, പ്രൊഫഷണൽ അതിരുകൾ ലംഘിച്ചതിന്.

  • രോഗികളുമായി പ്രൊഫഷണലല്ലാത്ത ബന്ധം സൂക്ഷിച്ചതിനാണ് ഡോ. ഖുൽബെയുടെ ലൈസൻസ് റദ്ദാക്കിയത്.

  • ഡോ. ഖുൽബെ ഒരു രോഗിയുമായി ലൈംഗിക ബന്ധവും, മറ്റുള്ളവരുമായി ബിസിനസ്സ് ഇടപാടുകളും നടത്തിയതായി കണ്ടെത്തി.

View All
advertisement