വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനങ്ങളിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഎമ്മിന് 27.16 ശതമാനവും ബിജെപിക്ക് 14.76 ശതമാനവും വോട്ടാണ് ലഭിച്ചത്. മുസ്ലിം ലീഗിന് 9.77 ശതമാനവും സിപിഐക്ക് 5.58 ശതമാനവുമാണ് വോട്ടുവിഹിതം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് കണക്ക് പുറത്ത്. 29.17 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് ഒന്നാമതെത്തി. സിപിഎമ്മിന് 27.16 ശതമാനവും ബിജെപിക്ക് 14.76 ശതമാനവും വോട്ടാണ് ലഭിച്ചത്. മുസ്ലിം ലീഗിന് 9.77 ശതമാനവും സിപിഐക്ക് 5.58 ശതമാനവുമാണ് വോട്ടുവിഹിതം.
- കേരള കോൺഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനവും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനവും വോട്ട് ലഭിച്ചു.
- കോണ്‍ഗ്രസിന് 1,60,24,802 വോട്ടും സിപിഎമ്മിന് 1,49,22,193 വോട്ടും ബിജെപിക്ക് 81,08,137 വോട്ടും മുസ്ലിം ലീഗിന് 53,69,745 വോട്ടും ലഭിച്ചു.
- സിപിഐക്ക് കിട്ടിയത് 30,66,476 വോട്ടാണ്. വോട്ടുവിഹിതത്തിലും വോട്ടിലും പ്രധാന പാർട്ടികളിൽ ഏറ്റവും തിരിച്ചടി നേരിട്ടതും സിപിഐക്കാണ്.
യുഡിഎഫ് സീറ്റ് നില
23,573 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി യുഡിഎഫിന് ആകെ 11,103 വാര്‍ഡുകളാണ് നേടാന്‍ കഴിഞ്ഞത്. 2020ല്‍ ഇത് 7757 ആയിരുന്നു.
advertisement
- കോണ്‍ഗ്രസ്- 7817 സീറ്റുകള്‍
- മുസ്ലിം ലീഗ്- 2844
- കേരളാ കോണ്‍ഗ്രസ് - 332
- ആര്‍എസ്പി - 57
- കേരളാ കോണ്‍ഗ്രസ് (ജേക്കബ്)-34
- സിഎംപി-10
- കേരളാ ഡമോക്രാറ്റിക് പാര്‍ട്ടി-8,
- ഫോര്‍വേഡ് ബ്ലോക്ക് - 1
എൽഡിഎഫ് സീറ്റ് നില
8889 വാര്‍ഡുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്.
- സിപിഎം- 7455
- സിപിഐ- 1018
- കേരളാ കോണ്‍ഗ്രസ് എം-246
- രാഷ്ട്രീയ ജനതാദള്‍-63
- ജനതാദള്‍ (എസ്)-44
- എന്‍സിപി-25
- കേരളാ കോണ്‍ഗ്രസ് (ബി)-15
- ഇന്ത്യന്‍ നാഷണല്‍ ലീഗ്-9
- കോണ്‍ഗ്രസ് എസ്-8
- ജനാധിപത്യ കേരളാ കോണ്‍ഗ്രസ് - 6
എൻഡിഎ സീറ്റ് നില
എന്‍ഡിഎയ്ക്ക് 1920 സീറ്റുകളിലാണ് വിജയം.
- ബിജെപി- 1914
- ബിഡിജെഎസ്- 5
- ലോക് ജനശക്തി പാര്‍ട്ടി- 1
advertisement
തിരുവനന്തപുരം മുതൽ തൃശൂർ വരേയുള്ള ജില്ലകളിൽ കോൺഗ്രസ് ഒന്നാമതാണ്. എട്ട് ജില്ലകളിൽ കോൺഗ്രസ് 30 ശതമാനത്തിന് മുകളിൽ വോട്ട് നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. മുന്നണി തിരിച്ചുള്ള കണക്കിൽ യുഡിഎഫ് മുന്നിലായിരുന്നു. എൽഡിഎഫ് രണ്ടാമതും എൻഡിഎ മൂന്നാമതും ആയിരുന്നു.
തിരുവനന്തപുരം ജില്ലയിലും കോൺഗ്രസ് തന്നെയാണ് മുമ്പിൽ. 34.52 ശതമാനം വോട്ടാണ് തിരുവനന്തപുരത്ത് കോൺഗ്രസിന് ലഭിച്ചത്. രണ്ടാമത് സിപിഎം ആണ്. 29.4 ശതമാനം. തിരുവനന്തപുരം നഗരസഭ ബിജെപി പിടിച്ചെടുത്തു എന്ന് പറയുമ്പോഴും വോട്ട് വിഹിതത്തിൽ ബിജെപി മൂന്നാമത് ആണ്. 23.08 ശതമാനം വോട്ടാണ് ലഭിച്ചത്.
advertisement
പാലക്കാട് ജില്ലയിൽ സിപിഎം ആണ് മുമ്പിൽ. 33.93 ശതമാനം വോട്ടാണ് ലഭിച്ചത്. കണ്ണൂരിൽ 27.11 ശതമാനം വോട്ട് ആണ് കോൺഗ്രസിന് ലഭിച്ചത്. 38.82 ശതമാനം വോട്ട് സിപിഎം നേടി. 10.06 ശതമാനം വോട്ട് ആണ് ബിജെപിക്ക് ലഭിച്ചത്.
ബിജെപി 20 ശതമാനം വോട്ട് വിഹിതം നേടിയത് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ്. മറ്റിടങ്ങളിൽ 20 ശതമാനത്തിനു താഴെയാണ് വോട്ട് വിഹിതം. പാലക്കാട് 17.05 ശതമാനം വോട്ട് വിഹിതമാണ് ബിജെപിക്ക് നേടാനായത്.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും കോൺഗ്രസ് 30 ശതമാനത്തിലേറെ വോട്ടുകളാണ് നേടിയത്. സിപിഎം ആകട്ടെ, കണ്ണൂരിലും പാലക്കാടും മാത്രമാണ് 30 ശതമാനത്തിലേറെ വോട്ടുകൾ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 22, 2025 8:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനങ്ങളിൽ










