Kerala Weather Update|ഓണച്ചൂടിന് മേൽ കുളിർമഴ; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത

Last Updated:

തൃശൂർ, കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്‌തേക്കുമെന്നാണ് അറിയിപ്പ്. തൃശൂർ, കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരം നഗരത്തിലും മഴ പെയ്തു. മഴ മുന്നറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് താപനിലയും ഉയരുകയാണ്. ശരാശരിയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്‌തത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ പുറത്തിറങ്ങുന്നത് നിയന്ത്രിക്കണമെന്ന് കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ വിഭാഗവും നിർദേശം നൽകിയിട്ടുണ്ട്.
Also Read- ഉത്രാടപ്പാച്ചിലിനൊപ്പം വിയർത്തൊലിച്ച് കേരളം; 6 ജില്ലകളിൽ മുന്നറിയിപ്പ്
ഓണനാളുകളിൽ വിയർത്തൊലിക്കുകയാണ് കേരളം. ഇതിനിടയിലാണ് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുളിർമഴ പെയ്തത്. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നത് ഓണച്ചൂടിൽ ആശ്വാസമാണ്. ഉത്രാട ദിനമായ ഇന്നലെ കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഉയർന്ന താപനിലയായിരുന്നു റിപ്പോർട്ട് ചെയ്തത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update|ഓണച്ചൂടിന് മേൽ കുളിർമഴ; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement