Kerala Weather Update| കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

Last Updated:

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

News18
News18
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന്14 ജില്ലകളിലും മഴ സാധ്യത നിലനിൽക്കുന്നുണ്ട്. മഴയോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
28/09/2025 & 29/09/2025: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update| കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
Next Article
advertisement
Weekly Love Horoscope Sept 29 to Oct 5 | ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകും; പങ്കാളിയുടെ ഇഷ്ടമറിഞ്ഞ് പെരുമാറുക: പ്രണയവാരഫലം അറിയാം
ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകും; പങ്കാളിയുടെ ഇഷ്ടമറിഞ്ഞ് പെരുമാറുക: പ്രണയവാരഫലം അറിയാം
  • മേടം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും

  • ഇടവം രാശിക്കാര്‍ക്ക് വരും ദിവസങ്ങളില്‍ പ്രണയ ജീവിതം മികച്ചതായിരിക്കും

  • മിഥുനം രാശിക്കാര്‍ക്ക് പ്രണയത്തെ ചുറ്റിപ്പറ്റിയായിരിക്കും, ബന്ധം മെച്ചപ്പെടും

View All
advertisement