• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ 30 കിലോയോളം തൂക്കമുള്ള രാജവെമ്പാല; പിടികൂടി കൂട്ടിലാക്കി

പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ 30 കിലോയോളം തൂക്കമുള്ള രാജവെമ്പാല; പിടികൂടി കൂട്ടിലാക്കി

10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്.

  • Share this:

    പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.  10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്.

    കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ വീട്ടുകാരെ നാട്ടുകാരെയും രാജവെമ്പാല ഭീതിയിലാഴ്ത്തി. ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നു നല്‍കിയെങ്കിലും പാമ്പ് പുറത്തുകടന്നില്ല. ഒടുവിൽ വീട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിച്ചു.

    Also Read-വഴിയിൽ കാട്ടാന; ആശുപത്രിയിലെത്തിക്കാനാകാതെ പിഞ്ചുകുഞ്ഞ് മരിച്ചു

    വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം, ബീറ്റ് ഫോറസ്റ്റ് സുനിൽ, അപ്പുക്കുട്ടൻ, എന്നിവരുടെ സാന്നിധ്യത്തിൽ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലിയാണ് രാജവെമ്പാലയെ പിടികൂടി വനംവകുപ്പിന് കൈമാറിയത്.

    Published by:Jayesh Krishnan
    First published: