ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടിക്കെതിരെ ആര്‍എംപി നേതാവ് കെ കെ രമ. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അടക്കമുള്ളവരെ അപമാനിച്ച യുട്യൂബർക്കെതിരെ ചെറുവിരലനക്കാത്ത പൊലീസ് നേരം വെളുക്കുമ്പോഴേക്കും ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്ന് കെ കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വാളയാർ കേസിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്തവരുടെ മുന്നിൽ ഇരുട്ടിൽ തപ്പുന്ന, പാലത്തായിൽ കുറ്റവാളിക്ക് പുറത്തിറങ്ങാൻ അവസരമൊരുക്കിയ പൊലീസിന് ആ യൂട്യൂബറുടെ കാര്യത്തിൽ എന്ത് ജാഗ്രതയാണെന്ന് കെ കെ രമ കുറ്റപ്പെടുത്തി. പെണ്‍വേട്ടക്കാര്‍ക്ക് കുടപിടിക്കുകയും, പ്രതിഷേധിക്കുന്നവരെ മോഷണക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജനാധിപത്യത്തിനും നീതിവാഴ്ച്ചയ്ക്കും തീരാക്കളങ്കം തീര്‍ക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് അടിയന്തിരമായി പിരിച്ചു വിടണം.
സ്ത്രീനീതിയുടെ കാര്യത്തിൽ സര്‍ക്കാരും പോലീസും വേട്ടക്കാര്‍ക്ക് മുന്നില്‍ വാലാട്ടുമ്പോള്‍ ആത്മാഭിമാനികളായ സ്ത്രീകൾക്ക് ഇനിയും പ്രതികരിക്കേണ്ടിവരുമെന്ന് രമ പറഞ്ഞു. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ലിംഗനീതിയും വേട്ടക്കാരുടെ കാല്‍ക്കീഴില്‍ വെച്ച ഭരണകാലത്ത്കേരളം മുഴുവൻ സ്ത്രീകൾക്ക് ഇത്തരം സ്ക്വാഡുകൾ ഉണ്ടാക്കി തെരുവിലിറങ്ങേണ്ടി വരുമെന്നും പോസ്റ്റില്‍ പറയുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.