KM Mani passes away | കെ.എം മാണി അന്തരിച്ചു

Last Updated:

KM Mani passes away | പാലാ നിയോജക മണ്ഡലം എം.എൽ.എയും കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം മാണി അന്തരിച്ചു.

എറണാകുളം: കേരളരാഷ്ട്രീയത്തിലെ അതികായനും നിരവധി രാഷ്ട്രീയ റെക്കോഡുകളുടെ ഉടമയുമായ കെ.എം മാണി (കരിങ്ങോഴക്കൽ മാണി മാണി) അന്തരിച്ചു. അന്ത്യം വൈകുന്നേരം 04.57ന്.  86 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. നിലവിൽ പാലാ എം.എൽ.എ ആയ അദ്ദേഹം കേരള കോൺഗ്രസ് (എം) ചെയർമാൻ കൂടിയായിരുന്നു. മരിക്കുമ്പോൾ ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) വൈസ് ചെയർമാനും രാജ്യസഭാംഗവുമായ ജോസ്.കെ.മാണി ഉൾപ്പെടെ ആറുമക്കളാണ് ഉള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്ന കെ.എം മാണിക്കാണ് ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ചയാൾ എന്ന റെക്കോർഡും.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30നാണ് കെ.എം മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്‍റ് ജോസഫ്‌സ് കോളജിൽ വിദ്യാഭ്യാസം നേടിയ കെ.എം മാണി മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം കരസ്ഥമാക്കി. അഭിഭാഷക വൃത്തിയിൽ സജീവമായിരിക്കുമ്പോൾ 1959ൽ കെ.പി.സി.സിയിൽ അംഗമായി. 1964 മുതൽ കേരള കോൺഗ്രസായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തന മണ്ഡലം.
advertisement
1975 ഡിസംബർ 26 ന് ആദ്യമായി അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായി. ഏഴ് മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)] 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി. പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്‍റെ റെക്കോർഡും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KM Mani passes away | കെ.എം മാണി അന്തരിച്ചു
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement