advertisement

വിപണിയിലെത്തും മുൻപേ ഹിറ്റ്; വൻ ഡിമാൻ്റോടെ ചമ്പന്നൂർ പാടശേഖരത്തിലെ നാടൻ അരി

Last Updated:

പരിപാടിയോടനുബന്ധിച്ച് പച്ചക്കറി തൈകളും വിതരണം ചെയ്തു. അങ്കമാലിയിൽ നെല്ല് സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കണമെന്ന് യുവകർഷകർ ആവശ്യപ്പെട്ടു.

ചമ്പന്നൂരിന്റെ നാടൻ മട്ട അരി വിപണിയിലേക്കി.
ചമ്പന്നൂരിന്റെ നാടൻ മട്ട അരി വിപണിയിലേക്കി.
ചമ്പന്നൂർ പാടശേഖരത്തിൽ കൃഷിയിറക്കിയ നാടൻ അരി വിപണിയിലേക്ക് വിതരണം ചെയ്തു. ചമ്പന്നൂർ സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാദർ ഫ്രാൻസിസ് കവാലിപ്പടൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വേനൽക്കാല പച്ചക്കറി, അടുക്കളത്തോട്ട തൈ വിതരണം എന്നിവ നടത്തി. ഇതിനോടകം സോഷ്യൽ മീഡിയ വഴി മുഴുവൻ അരിയും ബുക്കിംഗ് ആയി. നെൽക്കർഷകർക്ക് നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കുവാൻ അങ്കമാലി പ്രദേശത്ത് സൗകര്യമൊരുക്കണമെന്നും ഇങ്ങനെ ചെയ്യുകയാണെങ്കിൽ കൂടുതൽ ആളുകൾ കൃഷിയിലേക്ക് ഇറങ്ങുവാൻ ഉണ്ടാവുമെന്നും യുവകർഷകർ പറഞ്ഞു.
റീത്താ പള്ളി വികാരി ഫാ. പോൾ കൈപ്രൻപാടൻ, അങ്കമാലി നഗരസഭ കൗൺസിലർ ഷൈബി മാർട്ടിൻ, പരിസ്ഥിതി പ്രവർത്തകൻ ഡോ മാർട്ടിൻ ഗോപുരങ്ങൾ, ചമ്പന്നൂർ നോർത്ത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ മണിക്കുട്ടൻ, ഷിജു വർഗീസ്, നാട്ടുകാരായ സിയോൺ മാർട്ടിൻ, റിയാന്‍ ഔസേപ്പ്, ടി കെ തങ്കപ്പൻ, സി കെ വർഗീസ്, ഇ പി തോമസ്, സി ജെ ലോനപ്പൻ, മാർട്ടിൻ കിരിയാന്താൻ, എ ജെ മാർട്ടിൻ, ഇ പി ജോസ്, ജോയ് പടയാട്ടി, വർഗീസ് ചെറുമഠത്തിൽ, ജോസ് കോട്ടയ്ക്കൽ ലക്ഷ്മണൻ, സുമേഷ് വർഗീസ് എന്നിവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kochi/
വിപണിയിലെത്തും മുൻപേ ഹിറ്റ്; വൻ ഡിമാൻ്റോടെ ചമ്പന്നൂർ പാടശേഖരത്തിലെ നാടൻ അരി
Next Article
advertisement
ഗൗതം ഗംഭീറിനെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും ആമസോണിനും ഡൽഹി ഹൈക്കോടതി നിർദേശം
ഗൗതം ഗംഭീറിനെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും ആമസോണിനും ഡൽഹി ഹൈക്കോടതി നിർദേശം
  • ഗംഭീറിനെതിരെയുള്ള വ്യാജ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഗൂഗിളിനും മെറ്റയ്ക്കും നിർദേശം നൽകി

  • ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ ഗംഭീറിന്റെ വാണിജ്യ മൂല്യത്തെയും ബ്രാൻഡ് കരാറുകളെയും ബാധിക്കുന്നുവെന്ന് അഭിഭാഷകൻ

  • ഗംഭീർ 2.5 കോടി രൂപയുടെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടതോടെ 16 പ്രതികൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്

View All
advertisement