ഓണം കൈത്തറിക്കൊപ്പം: ചേന്ദമംഗലം കൈത്തറി 20% റിബേറ്റോടെ കളമശ്ശേരി കാർഷികോത്സവമേള
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ചേന്ദമംഗലം കൈത്തറി സ്റ്റാളിൽ എത്തിയാൽ ഇരുപത് ശതമാനം സർക്കാർ റിബേറ്റോടെ ഓരോ വസ്ത്രവും വാങ്ങാം.
കളമശ്ശേരി കാർഷികോത്സവമേളയിൽ ഓണം കൈത്തറിക്കൊപ്പം ആഘോഷിക്കാൻ അവസരമുണ്ട്. ചേന്ദമംഗലം കൈത്തറി സ്റ്റാളിൽ എത്തിയാൽ ഇരുപത് ശതമാനം സർക്കാർ റിബേറ്റോടെ ഓരോ വസ്ത്രവും വാങ്ങാം. ഓണം കൈത്തറിക്കൊപ്പം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ചേന്ദമംഗലം കൈത്തറി സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത് മനം നിറയ്ക്കുന്ന വസ്ത്രശേഖരമാണ്. കസവുമുണ്ടുകൾ, സാരികൾ, സെറ്റ് സാരികൾ, പ്രിൻ്റഡ് സാരികൾ, കാവിമുണ്ടുകൾ തുടങ്ങി വൈവിധ്യമാർന്ന വസ്ത്രങ്ങളാണ് സ്റ്റാളിലുള്ളത്. ഈ വർഷം വിപണിയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന പ്രിൻ്റഡ് സാരികളാണ്.
തീർത്തും പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ചാണ് പ്രിൻ്റഡ് സാരികൾ ഒരുക്കിയിരിക്കുന്നത്. ചേന്ദമംഗലം കൈത്തറിക്ക് പുറമേ കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷൻ്റെയും (ഹാന്‍വീവ്), കേരള സംസ്ഥാന കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിൻ്റെയും (ഹാൻ്റെക്സ്) സ്റ്റാളുകൾ മേളയിലുണ്ട്. ഈ സ്റ്റാളുകളിലും റിബേറ്റ് ലഭ്യമാണ്. സാരിക്കും, സെറ്റ്സാരിക്കും ആണ് ആവശ്യക്കാർ ഏറെയുള്ളതെന്നും പ്രായഭേദമന്യേ ആളുകൾ കൈത്തറി തേടി എത്തുന്നുണ്ടെന്നും അധികൃതർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 02, 2025 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ഓണം കൈത്തറിക്കൊപ്പം: ചേന്ദമംഗലം കൈത്തറി 20% റിബേറ്റോടെ കളമശ്ശേരി കാർഷികോത്സവമേള