കൊച്ചി മെട്രോയുടെ (Kochi Metro)എല്ലാ വിവരങ്ങളും ഇനി വാട്സ്ആപ്പിലൂടെയും (whatsapp)അറിയാം. 9188597488 എന്ന നമ്പരിലേക്ക് ഒരു വാട്‌സ് ആപ്പ് മെസ്സേജ് അയച്ചാല്‍ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള മെനു വരും. അതില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ അനായാസം തിരഞ്ഞെടുക്കാം.
പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ മാത്രമല്ല നിങ്ങള്‍ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കില്‍ അതും വളരെ വേഗത്തില്‍ അറിയാന്‍ വാട്‌സ് ആപ്പ് സേവനം ഉപയോഗിക്കാം. KMRL നല്‍കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയാം. ഈ സേവന ശൃംഖല വരും ദിവസങ്ങളിൽ വർധിപ്പിക്കും.
മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ഇതോടൊപ്പമുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ഈ സേവനം ഉപയോഗിക്കാം. ഫോണിലൂടെ നേരിട്ടും, ഇമെയില്‍ വഴിയും, കസ്റ്റമര്‍കെയര്‍ സെന്ററുകള്‍ വഴിയും ലഭിക്കുന്ന ഉപഭോക്തൃസേവനത്തിന് പുറമെയാണ് കൊച്ചി മേട്രൊ നവീന സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിപുലമായ ഉപഭോക്തൃസേവനം വാട്‌സാപ് പ്ലാറ്റ്‌ഫോമിലൂടെ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കൊച്ചി മെട്രോ.
Also Read-
പാറമടക്കുളത്തിൽ ലോറി വീണു; 18 മണിക്കൂറിനൊടുവിൽ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തുവനിത ദിനത്തെ ട്രാവല്‍ ദിനമാക്കി കൊച്ചിക്കാര്‍,മെട്രോയിലെ സൗജന്യയാത്ര ആസ്വദിച്ച് സ്ത്രീകള്സ്ത്രീശാസ്തീകരണത്തില് വേറിട്ട മാതൃക തീര്‍ത്ത കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സ്ത്രീകള്‍ക്ക് വനിത ദിനത്തില്‍ ഏര്‍പ്പെടുത്തിയ സൗജന്യയാത്രയ്ക്ക് എത്തിയത് ആയിരക്കണക്കിന് പേര്‍. അതിരാവിലെ മുതല്‍ തന്നെ മെട്രോ യാത്രയ്ക്ക് സ്ത്രീകള്‍ എത്തിത്തുടങ്ങിയിരുന്നു. പ്രായഭേദമെന്യേ എല്ലാ വനിതകള്‍ക്കും കൗണ്ടറില്‍ നിന്ന്് ക്വൂആര്‍കോഡ് ടിക്കറ്റ് സൗജന്യമായി നല്‍കി. ഏതുസ്റ്റേഷനില്‍ നിന്നും ഏതുസ്റ്റേഷനിലേക്കും എത്രതവണ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമായിരുന്നു.
മെട്രോയില്‍ യാത്രചെയ്യാനെത്തിയ സ്ത്രീയാത്രക്കാര്‍ക്ക് ജവഹര്‍ലാന്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മെനസ്ട്രുവല്‍ കപ്പ് സൗജന്യമായി വിതരണം ചെയ്തുകൊണ്ട് കൊച്ചി മെട്രോയുടെ വനിതാദിനാഘോഷങ്ങള്‍ കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.
എച്ച്.എല്‍.എല്‍, ഐ.ഒ.സി.എല്‍ എന്നിവയുമായി ചേര്‍ന്ന സംഘടിപ്പിച്ച വിതരണ ബോധല്‍ക്കരണ പരിപാടിയില്‍ കെ.എം.ആര്‍.എല്‍ ജനറല്‍ മാനേജര്‍മാരായ മിനി ഛബ്ര, സി. നിരീഷ്, എച്ച്.എം.എ സീനിയര്‍ മാനേജര്‍ ആഷിഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആലുവ, കളമശേരി, ഇടപ്പള്ളി, എം.ജി റോഡ്, ജെ.എല്‍.എന്‍, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍വെച്ചും മെനസ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. വനിത ദിനത്തോടനുബന്ധിച്ച് എല്ലാ സ്റ്റേഷനിലും ആകര്‍ഷകമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.