വികസന മുന്നേറ്റങ്ങൾ അടയാളപ്പെടുത്തി കൊച്ചി മുളവുകാട് ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായി

Last Updated:

ലൈഫ് ഭവന പദ്ധതി പ്രകാരം 95 ഭവന രഹിതർക്കാണ് സുരക്ഷിത ഭവനം ഒരുക്കിയത്.

കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വികസന മുന്നേറ്റങ്ങൾ അടയാളപ്പെടുത്തി മുളവുകാട് ഗ്രാമപഞ്ചായത്തിൻ്റെ വികസന സദസ്സ് ശ്രദ്ധേയമായി. മുളവുകാട് ഡോ. അംബേദ്കർ എസ് സി കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല വികസന അവതരണവും പഞ്ചായത്തുതല വികസന പ്രോഗ്രാം റിപ്പോർട്ട് അവതരണവും സെക്രട്ടറി സി.പി. ദീപ്കർ നിർവഹിച്ചു.
2020-25 കാലയളവിൽ 81,91,37,862 രൂപയുടെ പ്രവർത്തനങ്ങളാണ് മുളവുകാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയത്. ലൈഫ് ഭവന പദ്ധതി പ്രകാരം 95 ഭവന രഹിതർക്കാണ് സുരക്ഷിത ഭവനം ഒരുക്കിയത്. ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകുന്നതിനായി 3,97,60000 രൂപയും ചെലവഴിച്ചു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 14 കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷണ കിറ്റും മരുന്നുകളും നൽകി. മാലിന്യ മുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി മാലിന്യ നിർമാർജനത്തിന് 60,65,157 രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പിലാക്കിയത്. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ കെ.എ. വിനോദ് അധ്യക്ഷനായി, മെമ്പർ കെ.ബി. വിജീഷ്, വികസന സദസ്സ് റിസോഴ്സ് പേഴ്സൺ സി.കെ. മോഹനൻ, അസിസ്റ്റൻ്റ് സെക്രട്ടറി എസ് സാബു രാജ്, സിഡിഎസ് ചെയർപേഴ്സൺ ഷീജ അർജുനൻ എന്നിവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
വികസന മുന്നേറ്റങ്ങൾ അടയാളപ്പെടുത്തി കൊച്ചി മുളവുകാട് ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായി
Next Article
advertisement
'ആരുടെയും കൈയ്യിലെ ഉപകരണമല്ല'; ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാന് എതിരല്ലെന്നും താലിബാന്‍
'ആരുടെയും കൈയ്യിലെ ഉപകരണമല്ല'; ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാന് എതിരല്ലെന്നും താലിബാന്‍
  • താലിബാൻ: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും അടിസ്ഥാനമാക്കുന്നു.

  • താലിബാൻ: പാക്കിസ്ഥാനും മറ്റ് രാജ്യങ്ങളും അഫ്ഗാനിസ്ഥാന്റെ നയതന്ത്ര ബന്ധങ്ങളെ സ്വാധീനിക്കുന്നില്ല.

  • അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു.

View All
advertisement