'പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?' മന്ത്രി ശിവൻകുട്ടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
പലസ്തീൻ ഐക്യദാർഢ്യ മൈം വേദിയിൽ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി
കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിൽ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൈം തടയുകയും കലോത്സവം നിർത്തി വെയ്പ്പിക്കുകയും ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നത്. പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് മൈം അവതരിപ്പിച്ചത്. പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകർ കർട്ടൻ താഴ്ത്തുകയും കലോത്സവത്തിലെ മറ്റ് എല്ലാ പരിപാടികളും നിർത്തിവെക്കുകയുമായിരുന്നു. ഇതേത്തുടർന്ന് വിദ്യാർഥികൾ വേദിക്ക് പുറത്ത് മൈം അവതരിപ്പിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 04, 2025 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?' മന്ത്രി ശിവൻകുട്ടി