മലയാറ്റൂർ - നീലേശ്വരം ഗ്രാമപഞ്ചായത്തിൽ പുതിയ വയോജന മന്ദിരവും വനിത വിശ്രമ കേന്ദ്രവും
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
വയോജന ക്ഷേമത്തിനും സ്ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കും ഉചിതമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വയോജന മന്ദിരത്തിൻ്റെയും വനിത വിശ്രമകേന്ദ്രത്തിൻ്റെയും നിർമ്മാണത്തിന് തുടക്കമായി. റോജി എം. ജോൺ എംഎൽഎ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 12 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 5 ലക്ഷവും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വയോജന ക്ഷേമത്തിനും സ്ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കും ഉചിതമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോയ് അവോക്കാരൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അനി മോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചു ത്രേസ്സ്യ തങ്കച്ചൻ, ജനപ്രതിനിധികൾ, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 25, 2025 1:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മലയാറ്റൂർ - നീലേശ്വരം ഗ്രാമപഞ്ചായത്തിൽ പുതിയ വയോജന മന്ദിരവും വനിത വിശ്രമ കേന്ദ്രവും