110 വർഷം പഴക്കമുള്ള മൂവാറ്റുപുഴ ഗവ. മോഡൽ സ്കൂൾ കായിക മൈതാനത്തിന് പുതുജീവൻ
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ഗ്രൗണ്ടിൻ്റെ ഒരു ഭാഗത്ത് മണ്ണൊലിച്ചുപോയി പാറകൾ തെളിഞ്ഞതോടെ കളിക്കാൻ കഴിയാത്ത അവസ്ഥയിലായി.
മാത്യു കുഴൽനാടൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 110 വർഷത്തോളം പഴക്കമുള്ള മൈതാനം ഒരുകാലത്ത് നഗരത്തിലെ കായികമേളകൾ നടന്നിരുന്ന ഇടമാണ്. ഗ്രൗണ്ടിൻ്റെ ഒരു ഭാഗത്ത് മണ്ണൊലിച്ചുപോയി പാറകൾ തെളിഞ്ഞതോടെ കളിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇത് പരിഹരിച്ച് വെള്ളം കൃത്യമായി ഒഴുക്കിവിട്ട് പ്രകൃതിയോടിണങ്ങിയ ടർഫ് മാതൃകയിലുള്ള ഗ്രൗണ്ട് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജു അറിയിച്ചു. നിലവിൽ അനുവദിച്ചിട്ടുള്ള 30 ലക്ഷം ഉപയോഗിച്ച് ഫലപ്രദമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 25, 2025 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
110 വർഷം പഴക്കമുള്ള മൂവാറ്റുപുഴ ഗവ. മോഡൽ സ്കൂൾ കായിക മൈതാനത്തിന് പുതുജീവൻ