കൊച്ചി ആവോലിയിൽ കുടിവെള്ളമെത്തി; പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയവരെ ആദരിച്ചു
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ഇരുപതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ആവോലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഉതുമ്പേലിതണ്ട് (ദർശന നഗർ) കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ഡീൻ കുര്യാക്കോസ് എം പി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആവോലി ഗ്രാമ പഞ്ചായത്തിൻ്റെ 20 ലക്ഷവും ജില്ലാ പഞ്ചായത്തിൻ്റെ 15 ലക്ഷവും അടക്കം 35 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. സ്ഥലം കണ്ടെത്തി കിണറും, അരകിലോമീറ്ററോളം ദൈർഘ്യത്തിൽ പൈപ്പും, ഇരുപതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ കുടിവെള്ള പദ്ധതിക്കായി സ്ഥലം വിട്ട് നൽകിയവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷെൽമി ജോൺസ് അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ് സ്വിച്ച് ഓൺ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു മുള്ളം കുഴിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്‌റഫ് മൊയ്‌തീൻ കക്കാട്ട്, ജോർജ് തെക്കുംപുറം, ബിന്ദു ജോർജ്, വി.എസ്. ഷെഫാൻ, സൗമ്യ തോമസ്, ആൻസമ്മ വിൻസൻ്റ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 20, 2025 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കൊച്ചി ആവോലിയിൽ കുടിവെള്ളമെത്തി; പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയവരെ ആദരിച്ചു