രാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണം

Last Updated:

റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിങ്ങും, തട്ടുകട ഉൾപ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്സി സ്റ്റാൻഡുകളും, കർശനമായി നിരോധിച്ചിരിക്കുന്നു

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണമേർപ്പടുത്തി.
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും യാത്ര പോകേണ്ടവർ ഒക്ടോബർ 23 ഉച്ചക്ക് 2 മണിക്ക് മുൻപായി തന്നെ റെയിൽവേ ‌സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.
ഒക്ടോബർ 23 ഉച്ചയ്ക്ക് 1 മുതൽ രാത്രി 7 വരെയും, ഒക്ടോബർ 24 ൽ രാവിലെ 6 മുതൽ രാവിലെ 11 വരെയുമാണ് ഗതാഗത നിയന്ത്രണം.
ഈ ദിവസങ്ങളിൽ റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിങ്ങും, തട്ടുകട ഉൾപ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്സി സ്റ്റാൻഡുകളും, കർശനമായി നിരോധിച്ചിരിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
advertisement
1. മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്‍നിന്നും വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടിത്താനം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്.
2. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചങ്ങനാശ്ശേരി ടൗണില്‍നിന്നും കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസ് വഴി പോകേണ്ടതാണ്.
3. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകള്‍ വട്ടമൂട് പാലം കയറി തിരുവഞ്ചൂർ വഴി പോകേണ്ടതാണ്. തിരുവഞ്ചൂർ മുതൽ വട്ടമൂട് വരെയുള്ള ഭാഗം വൺ വേ ആയിരിക്കും.
advertisement
4. ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ മാവിളങ്ങ് ജംക്ഷനില്‍ നിന്നും തിരിഞ്ഞ് പാക്കില്‍, പൂവന്‍തുരുത്ത്, കടുവാക്കുളം, നാല്‍ക്കവല വഴി പുതുപ്പള്ളിയെത്തി പോകേണ്ടതാണ്.
5. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരുന്ന KSRTC ബസുകള്‍ പുളിമൂട് ജംക്ഷനില്‍നിന്നും തിരിഞ്ഞ് KSRTC സ്റ്റാന്റിലേക്ക് പോകാവുന്നതാണ്.
6. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ബസുകള്‍ ഐഡ ജംഗ്ഷന്‍, പുളിമൂട് ജംഗ്ഷന്‍ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി അവിടെനിന്നും KK റോഡ് കളക്റ്ററേറ്റ് ജംഗ്ഷന്‍, കഞ്ഞിക്കുഴി, മണര്‍കാട് വഴി പോകേണ്ടതാണ്.
advertisement
7. എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ബസുകള്‍ ഐഡ ജംഗ്ഷന്‍, പുളിമൂട് ജംഗ്ഷന്‍ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെന്‍ട്രല്‍ ജംക്ഷനിലെത്തി അവിടെനിന്നും KK റോഡിൽ കളക്റ്ററേറ്റ് ജംഗ്ഷന്‍, കഞ്ഞിക്കുഴി, മണര്‍കാട്, ഏറ്റുമാനൂര്‍ വഴി പോകേണ്ടതാണ്.
8. ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍നിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ ബണ്ട് റോഡില്‍നിന്നും തിരിഞ്ഞ് ഇടയാഴം, കല്ലറ, നീണ്ടൂര്‍ വഴി പോകേണ്ടതാണ്.
9. ചേര്‍ത്തല ഭാഗത്തുനിന്നും കുമരകത്തേക്ക് വരുന്ന ബസുകള്‍ മണിയാപറമ്പ് റോഡ്‌ ജംഗ്ഷനില്‍ സര്‍വീസ് നിര്‍ത്തി തിരികെ പോകേണ്ടതാണ്.
advertisement
10. വൈക്കം-കുമരകം റോഡിൽ വരുന്ന കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടയാഴം ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് കല്ലറ, നീണ്ടൂര്‍ വഴി പോകേണ്ടതാണ്.
11. കല്ലറ, നീണ്ടൂര്‍ ഭാഗങ്ങളില്‍നിന്നും പനമ്പാലം വഴി കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുടമാളൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് പുളിഞ്ചുവട്, കുമാരനല്ലൂര്‍ മേല്‍പ്പാലം വഴി പോകേണ്ടതാണ്.
12. ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് വരുന്ന പ്രൈവറ്റ് ബസുകള്‍ കോടിമത സ്റ്റാന്റില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്.
13. ദിവാന്‍ കവലയില്‍ നിന്നും കഞ്ഞിക്കുഴി ഭാഗത്തേക്ക് വാഹനങ്ങള്‍ പോകുവാന്‍ പാടില്ല.
advertisement
14. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മെഡിക്കല്‍ കോളേജ് കുരിശുപള്ളി ജംഗ്ഷനില്‍നിന്നും അമ്മഞ്ചേരി, യൂണിവേഴ്സിറ്റി, അതിരമ്പുഴ വഴി അതിരമ്പുഴ ഉപ്പുപുര ജംക്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കോട്ടമുറി, ആനമല വഴി കാണക്കാരി അമ്പലം ജംഗ്ഷനിലെത്തി പോകേണ്ടതാണ്.
15.റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിങ്ങും, തട്ടുകട ഉൾപ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്സി സ്റ്റാൻഡുകളും, കർശനമായി നിരോധിച്ചിരിക്കുന്നു.
ഒക്ടോബർ 23 (ഉച്ചയ്ക്ക് 1 മുതൽ രാത്രി 7 വരെ) വരെ ആംബുലൻസ്, മറ്റ് ഹോസ്പിറ്റൽ എമർജൻസി വാഹനങ്ങൾക്കായി നിർണ്ണയിച്ചിരിക്കുന്ന റൂട്ട്
1. MC റോഡിൽ തിരുവല്ല ഭാഗത്ത് നിന്നും വരുന്ന ആംബുലൻസുകളും മറ്റ് ആശുപത്രി സംബന്ധമായ എമർജൻസി വാഹനങ്ങളും ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് തെങ്ങണ, പുതുപ്പള്ളി, മണർകാട്, പൂവത്തുംമൂട്, സംക്രാന്തി വഴി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തേണ്ടതാണ്.
advertisement
2. ആലപ്പുഴ ചേർത്തല ഭാഗത്തുനിന്നും വരുന്ന ആംബുലൻസുകളും മറ്റ് ആശുപത്രി സംബന്ധമായ എമർജൻസി വാഹനങ്ങളും ഇടയാഴം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കല്ലറ വഴികോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ൽ എത്തേണ്ടതാണ്.
3. KK റോഡിൽ നിന്നും വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണർകാട് എത്തി പൂവത്തുംമൂട് പാലം വഴി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തേണ്ടതാണ്.
4. പാല, കുറവിലങ്ങാട്, എറണാകുളം ഭാഗങ്ങളിൽ നിന്നും വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ എത്തി അതിരമ്പുഴ യൂണിവേഴ്സിറ്റി വഴികോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തേണ്ടതാണ്.
ഒക്ടോബർ 23 പാലായിൽ ഗതാഗത നിയന്ത്രണം
പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ ജനറല്‍ ഹോസ്പിറ്റൽ ജംഗ്ഷനിൽ‌ നിന്നു പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ -മറ്റക്കര അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്.
തൊടുപുഴ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ നിന്നോ കൊല്ലപ്പള്ളിയിൽ നിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം, വഴി എം.സി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.
പാലാ ഭാഗത്തു നിന്നും ഏറ്റുമാനൂർ, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാ-സിവിൽസ്റ്റേഷൻ-ആർ.വി ജംഗ്ഷൻ തിരിഞ്ഞ് മരങ്ങാട്ടുപള്ളി-കോഴ, കുറവിലങ്ങാട് വഴി എം.സി റോഡിലെത്തി പോകേണ്ടതാണ്.
ഈരാറ്റുപേട്ട ഭാഗത്തു നിന്നും കോട്ടയം, പൊൻകുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിടനാട് കാഞ്ഞിരപ്പള്ളി വഴി കെ കെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക- വഴി പൊൻകുന്നം ഭാഗത്തേക്കും പൈക ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര-അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്.
അന്നേദിവസം കോട്ടയം പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണം
Next Article
advertisement
രാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണം
രാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണം
  • രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

  • റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിങ്ങും, തട്ടുകട, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ കർശനമായി നിരോധിച്ചു.

  • ട്രെയിൻ യാത്രക്കാർ ഒക്ടോബർ 23 ഉച്ചക്ക് 2 മണിക്ക് മുൻപായി റെയിൽവേ ‌സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.

View All
advertisement