ആൽത്തറമൂട് കുമിളി കുളം ശുചീകരിച്ച് എഐവൈഎഫ്
Last Updated:
കാട് മൂടിയ പരിസരം, ഇഴജന്തുക്കളുടെ ഉപദ്രവം, തുടങ്ങിയ പ്രശ്നങ്ങൾ പരിസരത്ത് സജീവമാണ്. ഇതിനൊരു പരിഹാരം എന്നോണം ആൽത്തറമൂട് പ്രദേശത്തെ എ.ഐ.വെ.എഫ്. പ്രവർത്തകരാണ് ശുചികരണ പ്രവർത്തനം നടത്തിയത്.
കടയ്ക്കൽ ആൽത്തറമൂട് കുമിളി കുളം പായലും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായിട്ട് നാളേറെയായി. പ്രദേശവാസികൾ കുളിക്കാനും, നീന്തൽ പരിശീലനത്തിനും ആശ്രയിച്ചിരുന്ന കുളം പായൽ കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു. വിദ്യാർഥികളടക്കം, കുളിക്കാനും, ഫോട്ടോ പകർത്താനും കുളത്തിലെത്താറുണ്ട്.
എന്നാൽ കാട് മൂടിയ പരിസരം, ഇഴജന്തുക്കളുടെ ഉപദ്രവം, തുടങ്ങിയ പ്രശ്നങ്ങൾ പരിസരത്ത് സജീവമാണ്. ഇതിനൊരു പരിഹാരം എന്നോണം ആൽത്തറമൂട് പ്രദേശത്തെ എ.ഐ.വെ.എഫ്. പ്രവർത്തകരാണ് ശുചികരണ പ്രവർത്തനം നടത്തിയത്. മണ്ഡലം കമ്മിറ്റി അംഗം ബി.എസ്. അഭിജിത്ത് ഉദ്ഘാടനം പരിപാടി ചെയ്തു. അമർ സുധാകർ, അജിത്ത്, അഖിൽ, അബിൻ, ശരത്, കണ്ണൻ എന്നിവർ നേത്യത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
July 10, 2025 4:43 PM IST