"കർഷകൻ മണ്ണിൻ്റെ നേരവകാശി": മുല്ലക്കര രത്നാകരൻ അഗ്രി ഫെസ്റ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു
Last Updated:
വിദ്യാർത്ഥികൾ കൃഷിയെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കണമെന്ന് ഉദ്ഘാടന വേളയിൽ മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു.
കർഷകൻ മണ്ണിൻ്റെ നേരവകാശികളാണെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും വളവുപച്ച സി. കേശവൻ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച അഗ്രി ഫെസ്റ്റ് 2025 അക്കാഡമിക് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ കൃഷിയെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ശേഷം കേരള വെറ്ററിനറി & ആനിമൽ സയൻസ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ അക്കാഡമിക് സെമിനാറുകൾ നടന്നു.
ഡെയറി ടെക്നോളജി വിദ്യാഭ്യാസം - സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ സ്പെഷ്യൽ ഓഫീസർ, കോളേജ് ഓഫ് ഡയറി സയൻസ് ആൻ്റ് ടെക്നോളജി, ഡോ. ശ്യാം സൂരജ് എസ്.ആർ., വെറ്ററിനറി വിദ്യാഭ്യാസം - ആമുഖവും അവസരങ്ങളും എന്ന വിഷയത്തിൽ സ്പെഷ്യൽ ഓഫീസർ പ്രാദേശിക ഗവേഷണ പരിശീലന കേന്ദ്രം, വെറ്ററിനറി സർവകലാശാല, ഡോ.ദേവി എസ്.എസ്., വെറ്ററിനറി സർവകലാശാല - കാലത്തിനൊപ്പം, കർഷകർക്കൊപ്പം എന്ന വിഷയത്തിൽ അസോസിയേറ്റ് പ്രൊഫസർ, കോളേജ് ഓഫ് ഡയറി സയൻസ് ആൻ്റ് ടെക്നോളജി, ഡോ. ലാലു കെ എന്നിവർ ക്ലാസുകൾ നയിച്ചു. വെറ്ററിനറി സർവ്വകലാശാല ഡയറക്ടർ ഓഫ് എൻ്റർപ്രണർഷിപ്പ് ഡോ. രാജീവ് ടി.എസ്. യോഗത്തിന് അധ്യക്ഷത വഹിച്ചു. ഇംപ്ലിമെൻ്റിംഗ് ഓഫീസർ സർവ്വകലാശാല സമന്വയം പദ്ധതി ഡോ. എം.കെ. മുഹമ്മദ് അസ്‌ലം മുഖ്യാതിഥിയായി പങ്കെടുത്തു.
advertisement
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജെ.സി. അനിൽ, ചിതറ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ, കൊട്ടാരക്കര കാർഡ് ബാങ്ക് പ്രസിഡൻ്റ് കൊല്ലായിൽ സുരേഷ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ചിതറ എസ്. മുരളി, സംഘാടക സമിതി ജനറൽ കൺവീനർ സി.പി. ജസിൻ, കണ്ണൻങ്കോട് സുധാകരൻ, കെ.എഫ്.പി.സി. ഡയറക്ടർ ബോർഡ് അംഗം എസ്. ജയപ്രകാശ്, ചിതറ എസ്.എൻ.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ബീന വി.എസ്. തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കോഡിനേറ്റർ സജു തേർഡ് സ്വാഗതവും ഷാൻ സക്കരിയ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
July 18, 2025 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
"കർഷകൻ മണ്ണിൻ്റെ നേരവകാശി": മുല്ലക്കര രത്നാകരൻ അഗ്രി ഫെസ്റ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു