advertisement

കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ബോഡി ബിൽഡറായ യുവാവ് മനംനൊന്ത് ജീവനൊടുക്കി

Last Updated:

കഴിഞ്ഞ മൂന്ന് വർഷമായി യുവാവ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു

Rapid Read
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ച വിവരം അറിഞ്ഞതിൽ മനംനൊന്ത് ബെംഗളൂരുവിൽ 26 വയസ്സുകാരനായ ബോഡിബിൽഡർ ജീവനൊടുക്കി. ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന കിരൺ എന്ന യുവാവാണ് മരിച്ചത്.കഴിഞ്ഞ മൂന്ന് വർഷമായി കിരൺ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ശനിയാഴ്ച കാമുകിയെ കണ്ടപ്പോൾ, തന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച കാര്യം യുവതി കിരണിനെ അറിയിച്ചു.
ഈ വാർത്ത കേട്ട് അതീവ ദുഃഖിതനായി മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയ കിരൺ മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് കിരണിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിരണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കിരണിന്റെ മുറിയിൽ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ബോഡി ബിൽഡറായ യുവാവ് മനംനൊന്ത് ജീവനൊടുക്കി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement