ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍; ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ ആരംഭിക്കും
Last Updated:
കൊട്ടാരക്കര മിനര്‍വ തിയേറ്ററിൻ്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍ സിനിമകളും ഡോക്യുമെൻ്ററികളും ഉള്‍പ്പെടെ 25 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്ള്യു.ഐ.എഫ്.എഫ്.) ഡെലിഗേറ്റ് രജിസ്ട്രേഷൻ മെയ് 16 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ആരംഭിക്കും. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷന്‍ നടത്താം. ജി എസ് ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം മെയ് 18 മുതൽ കൊട്ടാരക്കര ചന്തമുക്കിൽ ആരംഭിക്കുന്ന സാംഘടക സമിതി ഓഫീസിൽ ഏര്‍പ്പെടുത്തും.
ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവിഷ്‌ക്കരിച്ച സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. കൊട്ടാരക്കര മിനര്‍വ തിയേറ്ററിൻ്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍ സിനിമകളും ഡോക്യുമെൻ്ററികളും ഉള്‍പ്പെടെ 25 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. 29ാമത് ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, കലാ സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
advertisement
മറ്റ് സ്ഥലങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കാൻ വരുന്നവർക്ക് ആവശ്യമുള്ള പക്ഷം കൊട്ടാരക്കര കിലയിൽ കുറഞ്ഞ നിരക്കിൽ താമസസൗകര്യം ലഭിക്കുന്നതാണ്. ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടേണ്ടതാണ് : kilachrd@kila.ac.in
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
May 15, 2025 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍; ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ ആരംഭിക്കും