മാപ്പ് പറഞ്ഞ് തടിയൂരി കൊല്ലം തുളസി

Last Updated:
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ മോശം പരാമർശത്തിൽ മാപ്പ് പറയുന്നെന്ന് നടൻ കൊല്ലം തുളസി. ജഡ്ജിമാര്‍ ശുംഭന്മാരെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തെറ്റ് ബോധ്യമായതിനാൽ വിവാദ പ്രസ്താവനകൾ പിൻവലിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 പ്രൈംഡിബേറ്റിലായിരുന്നു കൊല്ലം തുളസിയുടെ ഖേദപ്രകടനം.
ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നാണ് കൊല്ലം തുളസി പറഞ്ഞത്. ശബരിമല വിധി പുറപ്പെടുവിച്ച ജഡ്ജിമാരേയും സ്ത്രീകളേയും അധിക്ഷേപിച്ചാണ് നടൻ കൊല്ലം തുളസി ഇങ്ങനെ പറഞ്ഞത്. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും. സ്ത്രീപ്രവേശനം അനുവദിച്ച ജഡ്ജിമാർ ശുംഭന്മാരെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ നടന്ന ഉദ്ഘാടന പരിപാടിക്കിടെയാണ് കൊല്ലം തുളസി വിവാദമായ പ്രസ്താവന നടത്തിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാപ്പ് പറഞ്ഞ് തടിയൂരി കൊല്ലം തുളസി
Next Article
advertisement
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
  • മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടനുള്ള അവസാന റൗണ്ടിൽ.

  • കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, നസ്രിയ നസീം എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയിൽ.

  • 128 ചിത്രങ്ങളിൽ നിന്ന് 38 സിനിമകൾ മാത്രമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ.

View All
advertisement