കൊല്ലം: ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് കൊല്ലം തുളസി. കൊല്ലത്ത് ശബരിമല സംരക്ഷണ റാലിയിൽ സംസാരിക്കവെയായിരുന്നു കൊല്ലം തുളസിയുടെ വിവാദപ്രസംഗം. ശബരിമല വിധി പുറപ്പെടുവിച്ച ജഡ്ജിമാരേയും സ്ത്രീകളേയും അധിക്ഷേപിച്ചാണ് നടൻ കൊല്ലം തുളസി ഇങ്ങനെ പറഞ്ഞത്. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും. സ്ത്രീപ്രവേശനം അനുവദിച്ച ജഡ്ജിമാർ ശുംഭന്മാരെന്നും കൊല്ലം തുളസി പറഞ്ഞു.
ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം. സ്ത്രീകളെ വലിച്ചുകീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒരു ഭാഗം സുപ്രീംകോടതിക്കും അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എയുടെ നേതൃത്വത്തിലാണ് ശബരിമല വിശ്വാസ സംരക്ഷണ ജാഥ നടത്തുന്നത്
ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ ഭാഗമായി കൊല്ലം ജില്ലയിലാണ് ഇന്ന് പ്രകടനം. ഈ പര്യടനം രാവിലെ ചവറയിൽ നിന്നാണ് ആരംഭിച്ചത്. ഇതിന്‍റെ ഉദ്ഘാടന പരിപാടിക്കിടെയാണ് കൊല്ലം തുളസി വിവാദമായ പ്രസ്താവന നടത്തിയത്. ഒരേസമയം ജഡ്ജിമാരെയും സ്ത്രീകളെയും അധിക്ഷേപിച്ചാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞ ജഡ്ജിമാർ ശുംഭൻമാരെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഒപ്പം ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചി കീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒരു ഭാഗം സുപ്രീംകോടതിക്കും അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയാണ് ജാഥാ ക്യാപ്റ്റൻ. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് റാലി നടക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.