കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി

Last Updated:

ഒരിടം വരെ പോകാനുണ്ടെന്നും മോനെ അതുവരെ നോക്കണമെന്നും സഹോദരിയോട് പറഞ്ഞാണ് മടങ്ങിയത്

അജിത്ത്, ശ്വേത
അജിത്ത്, ശ്വേത
കാസർഗോഡ്: യുവ അധ്യാപികയെയും ഭർത്താവിനെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പാറിലാണ് സംഭവം. പെയ്ന്റിംഗ്-പോളിഷിംഗ് ജോലി ചെയ്യുന്ന അജിത്ത്, വൊർക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപിക ശ്വേത (27) എന്നിവരാണ് മരിച്ചത്.
കടുത്ത സാമ്പത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം. മാതാവ് ജോലിക്കു പോയിരുന്നു. തിങ്കളാഴ്‌ച നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭർത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരിടം വരെ പോകാനുണ്ടെന്നും മോനെ അതുവരെ നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്.
പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വീട്ടുമുറ്റത്തു വീണു കിടക്കുന്ന നിലയിലാണ് ഇരുവരെയും പരിസരവാസികൾ കണ്ടെത്തിയത്. ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: A young teacher and her husband were found dead after consuming poison in Kadambara, which falls under the Manjeshwaram Police Station limits in Kasargod. The deceased have been identified as Ajith, who worked as painter, and his wife Shweta (27), a teacher at a private school near Vorkady Bakery Junction.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement