'ജോളി ചതിച്ചു'; പണം മടക്കി നൽകിയിരുന്നെന്ന് സി.പി.എം മുൻ എൽ.സി സെക്രട്ടറി മനോജ്
Last Updated:
മനോജിനെ സിപിഎം കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയിൽ നിന്നും പണം കൈപ്പറ്റിയെന്ന് സി.പി.എം കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി മനോജ്. ഒപ്പിട്ടത് വ്യാജ വിൽപത്രമാണെന്ന് അറിയാതെയാണ്. ജോളി തന്നെ ചതിക്കുകയായിരുന്നെന്നും മനോജ് വ്യക്തമാക്കി.
ഭൂമി വാങ്ങാന്‍ ജോളി പണം നല്‍കിയിരുന്നു. പിന്നീട് ഈ ഒരുലക്ഷം രൂപ തിരിച്ചുനല്‍കി. വസ്തു വില്‍പന രേഖയാണെന്ന് പറഞ്ഞതിനാലാണ് വിൽപ്പത്രത്തിൽ ഒപ്പ് വച്ചത്. പണം കൈപ്പറ്റിയത് എന്തിനാണെന്നു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തുമെന്നും മനോജ് പറഞ്ഞു. ആരോപണവിധേയനായ മനോജിനെ സിപിഎം കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
Also Read ജോളി തയാറാക്കിയ വ്യാജ ഔസ്യത്തിൽ ഒപ്പിട്ടു; കട്ടാങ്ങൽ എൽ.സി സെക്രട്ടറിയെ സി.പി.എം പുറത്താക്കി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 08, 2019 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോളി ചതിച്ചു'; പണം മടക്കി നൽകിയിരുന്നെന്ന് സി.പി.എം മുൻ എൽ.സി സെക്രട്ടറി മനോജ്








