ഗുണമേന്മയുള്ള സേവനങ്ങൾക്ക് കോഴിക്കോട് 58 കുടുംബശ്രീ സിഡിഎസ്സുകൾക്ക് ഐഎസ്ഒ അംഗീകാരം
Last Updated:
സ്ഥാപനത്തിൽ ക്വാളിറ്റി മാനേജ്മെൻ്റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ്. സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഒ. 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ സി ഡി എസ്സുകളിൽ പദ്ധതി പ്രവർത്തനങ്ങൾക്ക് ഇനി വേഗമേറും. സേവനങ്ങൾക്കുള്ള ഗുണനിലവാരത്തിൻ്റെ മുഖമുദ്രയായ ഐ എസ് ഒ പദവിക്ക് ജില്ലയിലെ 58 സിഡിഎസ്സുകൾ അർഹമായതോടെ പദ്ധതികൾ കൂടുതൽ വേഗത്തിലും ഫലപ്രദമായും പൊതു ജനങ്ങൾക്ക് ലഭ്യമാകും. കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക സുവർണ്ണ ജൂബിലി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയുടെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു. ജില്ലയിൽ ഏറ്റവുമാദ്യം ഐ.എസ്.ഒ. നേടിയ കോട്ടൂർ, ചാത്തമംഗലം, കോഴിക്കോട് സെൻട്രൽ എന്നീ സി ഡി എസ്സുകൾക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്ന് സി ഡി എസ് മെമ്പർമാർ ഏറ്റുവാങ്ങി.
കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം, സർക്കാർ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവർത്തനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണം, സി.ഡി.എസുകൾ മുഖേന നൽകുന്ന സേവനങ്ങളുടെ മികവ്, ഉയർന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ സുസ്ഥിരവും സമഗ്രവുമായ ഓഫീസ് മികവ് എന്നിവ കൈവരിച്ചു കൊണ്ടാണ് സി.ഡി.എസുകൾ ഐ.എസ്.ഒ. അംഗീകാരം നേടിയത്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, വയോജനങ്ങൾ, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കുള്ള സേവനങ്ങളും ലഭ്യമാക്കി. സ്ഥാപനത്തിൽ ക്വാളിറ്റി മാനേജ്മെൻ്റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ്. സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഒ. 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്.
advertisement
ഗുണമേന്മ നയരൂപീകരണം, സി.ഡി.എസ്. ഓഫീസിലെ സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്റ്റുകളുടെ സൂക്ഷിപ്പിലെയും കൃത്യത, ഇവയുടെ ശാസ്ത്രീയമായ പരിപാലനം, അയൽക്കൂട്ടങ്ങളുടെ വിവരങ്ങൾ, ഫണ്ടുകളുടെ വിനിയോഗം, കൃത്യമായ അക്കൗണ്ടിങ്ങ് സിസ്റ്റം, കാര്യക്ഷമമായ ഓഡിറ്റിങ്ങ് സംവിധാനം, കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലെ കൃത്യത, സി.ഡി.എസുകൾക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയിലടക്കം കൈവരിച്ച മികവ് പരിഗണിച്ചാണ് സി.ഡി.എസുകൾക്ക് അംഗീകാരം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 27, 2025 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഗുണമേന്മയുള്ള സേവനങ്ങൾക്ക് കോഴിക്കോട് 58 കുടുംബശ്രീ സിഡിഎസ്സുകൾക്ക് ഐഎസ്ഒ അംഗീകാരം