ചാലിയാറിലെ ഓളപ്പരപ്പിൽ കയാക്കിങ് ആവേശം; ബേപ്പൂരിൽ കരുത്ത് തെളിയിച്ച് ആൽഫി ടോൺബിയും സ്വാലിഹയും
Last Updated:
കേരളത്തിൽ നിന്നുള്ള കയാക്കർമാർക്കൊപ്പം ഹൈദരാബാദ്, ബാംഗ്ലൂർ, ഒഡീഷ സ്വദേശികളും പങ്കെടുത്തു.
പങ്കാളിത്തം കൊണ്ടും സഹസികത കൊണ്ടും ശ്രദ്ധേയമായി ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിൻ്റെ മൂന്നാം ദിനം നടന്ന കയാക്കിങ് മത്സരം. ചാലിയാറിലെ ഓളങ്ങളിൽ സിറ്റ് ഓൺ ടോപ് വിഭാഗം കയാക്കുകൾ കുതിച്ചതിനൊപ്പം കരയിൽ കയ്യടിച്ച് കാണികൾ പ്രോത്സാഹനവും നൽകി.
ആകെ 67 കയാക്കർമാരാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ചത്. കേരളത്തിൽ നിന്നുള്ള കയാക്കർമാർക്കൊപ്പം ഹൈദരാബാദ്, ബാംഗ്ലൂർ, ഒഡീഷ സ്വദേശികളും പങ്കെടുത്തു.
പുരുഷ സിംഗിൾ - ഒന്നാം സ്ഥാനം അൽഫി ടോൺബി, രണ്ടാം സ്ഥാനം എസ് സൂരജ്, മൂന്നാം സ്ഥാനം കെ ഇബ്രാഹിം എന്നിവർക്കാണ്.
വനിതാ സിംഗിൾ - ഒന്നാം സ്ഥാനം ഇ സ്വാലിഹ രണ്ടാം സ്ഥാനം ഷീബ മോൾ, മൂന്നാം സ്ഥാനം ജാസ്മിൻ എന്നിവർ കരസ്ഥമാക്കി.
പുരുഷ ഡബിൾസ് - ഒന്നാം സ്ഥാനം ആൽഫി ടോൺബി, എസ് സൂരജ്, രണ്ടാം സ്ഥാനം റിജോ വർഗീസ്, സഞ്ജയ് കൃഷ്ണ മൂന്നാം സ്ഥാനം സുബീഷ്, അതുൽ കൃഷ്ണ എന്നിവരും വനിത ഡബിൾസ് - ഒന്നാം സ്ഥാനം ഇ സ്വാലിഹ, ജാസ്മിൻ, രണ്ടാം സ്ഥാനം ഷീബ മോൾ, ടീന ആന്റണി, മൂന്നാം സ്ഥാനം സമീഷ, അപർണ എന്നിവരും കരസ്ഥമാക്കി.
advertisement
മിക്സഡ് ഡബ്ൾസ് മത്സര വിഭാഗത്തിൽ - ഒന്നാം സ്ഥാനം ഷീബ മോൾ, സഞ്ജയ് കൃഷ്ണ, രണ്ടാം സ്ഥാനം കെ വി ജാസ്മിൻ, എസ് സൂരജ്, മൂന്നാം സ്ഥാനം ഇബ്രാഹിം, അപർണ എന്നിവർ വിജയികളായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 31, 2025 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ചാലിയാറിലെ ഓളപ്പരപ്പിൽ കയാക്കിങ് ആവേശം; ബേപ്പൂരിൽ കരുത്ത് തെളിയിച്ച് ആൽഫി ടോൺബിയും സ്വാലിഹയും










