സൂപ്പർ ലീഗ് കേരള: മലപ്പുറത്തെ വീഴ്ത്തി കാലിക്കറ്റ് എഫ്‌സി സെമിയിലേക്ക്

Last Updated:

മലപ്പുറം എഫ്‌സിയെ 3-1ന് പരാജയപ്പെടുത്തി സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ സെമിഫൈനലിൽ പ്രവേശിച്ച ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സി മാറി.

Calicut FC
Calicut FC
തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ സ്വന്തം ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പേരടങ്ങുന്ന മലപ്പുറം എഫ്‌സിയെ 3-1ന് പരാജയപ്പെടുത്തി സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ സെമിഫൈനലിൽ പ്രവേശിച്ച ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സി മാറി. തികച്ചും ആവേശം നിറഞ്ഞ നിമിഷങ്ങളാണ് ആതിഥേയർ സമ്മാനിച്ചത്.
സീസണിലെ അഞ്ചാം വിജയത്തോടെ, എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റുമായി കാലിക്കട്ടിന് അവസാന നാലിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു. 10 പോയിൻ്റുമായി മലപ്പുറം നാലാം സ്ഥാനത്താണ്, ഗോൾ വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്തുള്ള കണ്ണൂർ വാരിയേഴ്സിനേക്കാൾ മുന്നിലാണ് മലപ്പുറം.
മത്സരത്തിൽ കാലിക്കട്ട് രണ്ട് വൈകിയുള്ള ഗോളുകൾ നേടിയാതോടെയാണ് കളിയുടെ ഗതി മാറ്റിയത്. 88-ാo മിനിറ്റിൽ മുഹമ്മദ് അജ്സലും 90+2-ൽ ഫെഡറിക്കോ ബോസോയും കാലിക്കറ്റ് എഫ് സിയുടെ മൂന്നാം ഗോൾ നേടിയാതോടെ കാലിക്കറ്റ് സെമി ബെർത്ത് ഉറപ്പിച്ചു. 12-ാം മിനിറ്റിൽ ജോനാഥൻ പെരേര ആതിഥേയരെ മുന്നിലെത്തിച്ചു, 54-ാം മിനിറ്റിൽ ഗാനി അഹമ്മദ് രണ്ടാം മഞ്ഞ ഗോൾ നേടിയപ്പോൾ മലപ്പുറം 10 പേരായി ചുരുങ്ങി.
advertisement
കേരള സൂപ്പർ ലീഗിൽ വ്യാഴാഴ്‌ച തൃശൂർ മാജിക് എഫ്‌സി ഫോഴ്‌സ കൊച്ചിയെ നേരിടും. തൃശൂർ കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് കളി.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സൂപ്പർ ലീഗ് കേരള: മലപ്പുറത്തെ വീഴ്ത്തി കാലിക്കറ്റ് എഫ്‌സി സെമിയിലേക്ക്
Next Article
advertisement
ഇന്ത്യയുടെ ബഹിരാകാശ, സാങ്കേതിക മേഖലയുടെ നവീകരണത്തിന് ജെൻ സി നേതൃത്വം നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ ബഹിരാകാശ, സാങ്കേതിക മേഖലയുടെ നവീകരണത്തിന് ജെൻ സി നേതൃത്വം നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി
  • ഇന്ത്യയുടെ ജെൻ സി തലമുറ ബഹിരാകാശ, സാങ്കേതിക മേഖലകളിൽ വലിയ സംഭാവനകൾ നൽകുന്നുവെന്ന് മോദി.

  • ഇന്ത്യയിലെ 300-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ രാജ്യത്തിന്റെ ഭാവിക്ക് പ്രതീക്ഷ നൽകുന്നു.

  • വിക്രം-1 ഓർബിറ്റൽ റോക്കറ്റ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, സാരാഭായിയുടെ പേരിലാണ് പരമ്പര.

View All
advertisement