17-ാം വയസിൽ 48കാരന്റെ നാലാം ഭാര്യ; മമ്മൂട്ടി, മോഹൻലാൽ നായികയുടെ ജീവിതത്തെ പിടിച്ചുലച്ച വിവാഹം
- Published by:meera_57
- news18-malayalam
Last Updated:
വിവാഹം ചെയ്ത നടന് താരത്തിന്റെ പിതാവിനേക്കാൾ പ്രായമുണ്ടായിരുന്നു. അയാൾ മൂന്നു കുട്ടികളുടെ പിതാവുമായിരുന്നു
തമിഴ് സിനിമയിൽ ബാലതാരമായാണ് അഭിനയമാരംഭിച്ചതെങ്കിലും, അഞ്ചു എന്ന നടിയെ നമ്മുടെ സ്വന്തം എന്ന നിലയിൽ മാത്രമേ മലയാള സിനിമ കണ്ടിരുന്നുള്ളൂ. അവർ ഏതു നാട്ടുകാരിയായാലും മലയാളി ആയിരിക്കും എന്ന് വിശ്വസിച്ചുപോന്നവർ ഇവിടുണ്ട്. സംവിധായകൻ മഹേന്ദ്രന്റെ ശിഷ്യ എന്നാണ് അഞ്ചുവിനെ കണക്കാക്കുന്നത്. സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ തിളങ്ങി നിൽക്കവേ, തെറ്റായ ഒരു തീരുമാനത്തെ തുടർന്ന് അവരുടെ ജീവിതത്തിന്റെ മൊത്തത്തിലുള്ള ഗതി മാറിമറിഞ്ഞിരുന്നു. തന്റെ 17-ാം വയസിൽ 48 വയസ് പ്രായമുള്ള നടന്റെ ഭാര്യയായി അഞ്ചു മാറി. ഈ കന്നഡ നടന് അന്ന് അഞ്ജുവിന്റെ പിതാവിനേക്കാൾ പ്രായമുണ്ടായിരുന്നു. അഞ്ജുവിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ നോക്കാം (Image -L- Matinee Now)
advertisement
'ഉതിരിപ്പൂക്കൾ' എന്ന തമിഴ് സിനിമയാണ് അഞ്ചു എന്ന നടിയെ ബാലതാരമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. മഹേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ഒരു ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ അവർ 40ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ചിലതിൽ ബാലതാരമായെങ്കിൽ, മറ്റു ചിലതിൽ നായികാവേഷത്തിൽ അഞ്ചു അഭിനയിച്ചു (തുടർന്ന് വായിക്കുക)
advertisement
രജനീകാന്തിന്റെ 'പൊല്ലാതവൻ', കമൽ ഹാസന്റെ 'മീണ്ടും കോകില', 'ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്', 'അഴകിയ കണ്ണേ', 'കേളടീ കണ്മണീ', 'അരങ്ങേട്ര വേലൈ' പോലുള്ള സിനിമകളിൽ അഞ്ചു ശ്രദ്ധ നേടി. 100ലേറെ സിനിമകളിൽ അഭിനയിച്ച അഞ്ചു, മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും നായികയായി. മമ്മൂട്ടിയുടെ മകളായും അഞ്ചു വേഷമിട്ടു. അതിന് അവർ വളരെയേറെ വിമർശനം നേരിട്ടു. 'ആ രാത്രി' എന്ന മലയാള ചിത്രത്തിൽ മമ്മൂട്ടിയുടെയും പൂർണിമ ജയറാമിന്റെയും മകളായി അഭിനയിച്ചത് അഞ്ചുവായിരുന്നു. 'കൗരവർ' എന്ന സിനിമയിൽ അവർ മമ്മൂട്ടിയുടെ നായികയായി
advertisement
കന്നഡ നടൻ ടൈഗർ പ്രഭാകർ ആണ് അഞ്ജുവിന്റെ ഭർത്താവ്. കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ടൈഗർ പ്രഭാകർ അഭിനയിച്ചു. രജനീകാന്തിന്റെ 'മുത്തു' എന്ന സിനിമയിലെ പോലീസ് ഓഫീസർ വേഷം ശ്രദ്ധേയമായിരുന്നു. 48കാരനായ ടൈഗർ പ്രഭാകറിന്റെ ഭാര്യയാകുമ്പോൾ അഞ്ജുവിനു പ്രായം 17 വയസ്. ആ 17കാരിയുടെ ജീവിതത്തിൽ ദുരന്തങ്ങളുടെ പേമാരി കാത്തുനിൽപ്പുണ്ടായിരുന്നു
advertisement
"എനിക്കന്ന് 17 വയസായിരുന്നു. അതൊരു വിവാഹം എന്ന് വിളിക്കാൻ കഴിയില്ല. ഞാൻ അദ്ദേഹത്തോടൊപ്പം ഒന്നര വർഷം ഉണ്ടായിരുന്നു. ഒരു കുഞ്ഞും പിറന്നു. കുഞ്ഞ് പിറന്ന് മൂന്നു മാസങ്ങൾ കഴിഞ്ഞതും, അദ്ദേഹത്തിന്റെ പരസ്ത്രീ ബന്ധം ഞാൻ കണ്ടെത്തി. അതിന് ശേഷം അതിലും വലിയ പ്രശ്നങ്ങൾ തലപൊക്കി. ഞാൻ അയാളുടെ നാലാം ഭാര്യയായിരുന്നു. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഇനി നിങ്ങൾ പറയുന്നത് കേൾക്കില്ല എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി," അഞ്ചു പറഞ്ഞു
advertisement
ടൈഗർ പ്രഭാകർ വിവാഹിതനെന്ന് അവരുടെ വീട്ടിൽ പോയപ്പോൾ മാത്രമേ അഞ്ചു അറിഞ്ഞുള്ളൂ. എന്നേക്കാൾ പ്രായമുള്ള മൂന്നാണ്മക്കളുടെ പിതാവായിരുന്നു അദ്ദേഹം. അതിലൊരു കുട്ടി വന്നെന്നോട് പേര് വിനോദ് എന്നും ടൈഗർ പിതാവെന്നും പറഞ്ഞു. ഞാൻ ഞെട്ടി. എന്റെ ഭർത്താവിനോട് ചോദിച്ചപ്പോൾ ആ കുട്ടി മകനാണെന്ന് അദ്ദേഹം പറഞ്ഞു. അതെന്നെ ഏറെ തളർത്തി...
advertisement
"നിങ്ങളെ ഞാൻ വെറുക്കുന്നു എന്ന് അവിടെ വച്ച് അപ്പോൾത്തന്നെ ഞാൻ പറഞ്ഞു. ഇനിയൊരിക്കലും സംസാരിക്കില്ല എന്ന് പറഞ്ഞ് ഞാൻ അവിടുന്നിറങ്ങി," അഞ്ചു പറഞ്ഞു. അതിന് ശേഷം അഞ്ചു വീണ്ടും വിവാഹിതയായി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിലവിൽ സിംഗപ്പെണ്ണേ, ഗൗരി തുടങ്ങിയ പരമ്പരകളിൽ അഞ്ചു അഭിനയിച്ചു പോരുന്നു


