advertisement

തിരുവമ്പാടിയിലെ രണ്ട് പ്രധാന റോഡുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Last Updated:

ഓമശ്ശേരി-തിരുവമ്പാടി, തിരുവമ്പാടി-കൂടരഞ്ഞി റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ചു.

Thiruvambadi Road Inauguration 
Thiruvambadi Road Inauguration 
തിരുവമ്പാടി മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശ്ശേരി-തിരുവമ്പാടി റോഡ്, തിരുവമ്പാടി-കൂടരഞ്ഞി റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. റോഡുകളുടെ ഫലകം ലിൻ്റോ ജോസഫ് എം എൽ എ അനാച്ഛാദനം ചെയ്തു.
4.4 കിലോമീറ്റർ നീളത്തിലുള്ള ഓമശ്ശേരി-തിരുവമ്പാടി റോഡ്‌ 6 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. 5.5 മീറ്റർ വീതിയിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. തിരുവമ്പാടി-കൂടരഞ്ഞി റോഡ്‌ 4.8 കിലോ മീറ്ററിലാണ് നവീകരണം പൂർത്തിയാക്കിയത്. 4.9 കോടി രൂപ ചെലവിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദ്നി, വൈസ് ചെയർപേഴ്സൺ സി എ പ്രദീപ്‌ കുമാർ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡൻ്റ് പി ആർ അജിത, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു, മുക്കം നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷ ഭവന വിനോദ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്‌ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
തിരുവമ്പാടിയിലെ രണ്ട് പ്രധാന റോഡുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Next Article
advertisement
'കണ്ടും മിണ്ടിയും ഇരുവർ' മുഖ്യമന്ത്രി പിണറായി വിജയൻ-മോഹൻലാൽ അഭിമുഖം വരുന്നു
'കണ്ടും മിണ്ടിയും ഇരുവർ' മുഖ്യമന്ത്രി പിണറായി വിജയൻ-മോഹൻലാൽ അഭിമുഖം വരുന്നു
  • മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും ക്ലിഫ് ഹൗസിൽ രഹസ്യമായി അഭിമുഖം ചിത്രീകരിച്ചു

  • ടീ കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന 'കണ്ടും മിണ്ടിയും ഇരുവർ' അഭിമുഖത്തിന്റെ ടീസർ 24ന് പുറത്തിറങ്ങും

  • നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ, രാഷ്ട്രീയ ജീവിതം ഉൾപ്പെടെ ചോദ്യങ്ങൾ ചോദിക്കുന്നതാണെന്ന് വിവരം

View All
advertisement