അക്ഷരങ്ങൾക്കിടയിൽ ഒരു നക്ഷത്രമായി സുനിത; കെ.എൽ.എഫിന് ഐതിഹാസിക സമാപനം
Last Updated:
2024-ൽ നടത്തിയ ബഹിരാകാശയാത്രയും യാത്രയ്ക്കിടെയുണ്ടായ അനുഭവങ്ങളും ബഹിരാകാശപേടകത്തിൽ നിന്നുള്ള ഭൂമിയുടെ ദൃശ്യവും ബഹിരാകാശത്ത് വ്യായാമം ചെയ്യുന്നതും സഹിതമാണ് സുനിതാ വില്യംസ് പ്രഭാഷണം നടത്തിയത്.
നാലു ദിവസമായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിന് സമാപനം. വിവിധ സെഷനുകൾ ഇതിൻ്റെ ഭാഗമായി നടന്നു. സുനിതാ വില്യംസ് തന്നെയായിരുന്നു കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒൻപതാം എഡിഷൻ്റെ താരം. 'വെൻ എർത്ത് കാണ്ട് കീപ്പ് യു ഡൗൺ' എന്ന വിഷയത്തിൽ മനു എസ്. പിള്ളയോടൊപ്പമാണ് സുനിതാ വില്യംസ് പ്രഭാഷണം നടത്തിയത്. ഒപ്പം പ്രശാന്ത് ബാലകൃഷ്ണൻ നായരും സെഷനിൽ പങ്കാളിത്തം വഹിച്ചു.
2024-ൽ നടത്തിയ ബഹിരാകാശയാത്രയും യാത്രയ്ക്കിടെയുണ്ടായ അനുഭവങ്ങളും ബഹിരാകാശപേടകത്തിൽ നിന്നുള്ള ഭൂമിയുടെ ദൃശ്യവും യാത്രയ്ക്കിടെയുണ്ടായ കൊച്ചു കൊച്ചു തമാശകളും ഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടുകളും ബഹിരാകാശത്ത് വ്യായാമം ചെയ്യുന്നതും വിവരിക്കുന്ന വീഡിയോയും സഹിതമാണ് സുനിതാ വില്യംസ് പ്രഭാഷണം നടത്തിയത്. ബഹിരാകാശ യാത്രിക സുനിത വില്യംസിൻ്റെ സാന്നിധ്യം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എക്കാലത്തെയും ഐതിഹാസിക ചരിത്രമായി മാറി എന്ന് പറയേണ്ടിയിരിക്കുന്നു. അത്രയേറെ ജന സാഗരമാണ് സുനിതയുടെ ഓരോ സെഷനിലും അനുഭവപ്പെട്ടത്.
യാത്രയ്ക്കിടെ ഒരു ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന രസകരമായ ദൃശ്യവും വീഡിയോയിലുണ്ട്. കാണികൾ വലിയ കരഘോഷത്തോടെയാണ് ചടങ്ങ് വീക്ഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 28, 2026 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
അക്ഷരങ്ങൾക്കിടയിൽ ഒരു നക്ഷത്രമായി സുനിത; കെ.എൽ.എഫിന് ഐതിഹാസിക സമാപനം






