വിസ്മയം തീർത്ത് ‘ചിറക്’ കലോത്സവം; പുറക്കാട് ശാന്തി സദനം ചാമ്പ്യന്മാർ

Last Updated:

മത്സരങ്ങൾക്കൊപ്പം സ്പെഷ്യൽ സ്കൂളുകളിലെ തൊഴിൽ യൂണിറ്റുകളിൽ നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ വിപണന സ്റ്റാളുകൾ, നാഷണൽ ട്രസ്റ്റ് ഉൾപ്പെടുന്ന വിവിധ സ്ഥാപനങ്ങളുടെ ഹെൽപ്പ് ഡെസ്കുകൾ എന്നിവയും കലോത്സവ വേദിയിൽ ഒരുക്കിയിരുന്നു.

ചിറക് കലോത്സവം ഉദ്ഘാടനം 
ചിറക് കലോത്സവം ഉദ്ഘാടനം 
ഭിന്നശേഷി വിദ്യാർത്ഥികളുടെ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് വേദിയായി കോഴിക്കോട് ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം. കട്ടിപ്പാറ കാരുണ്യതീരം ക്യാമ്പസിൽ നടന്ന 'ചിറക്' കലോത്സവത്തിൽ കോഴിക്കോട് ജില്ലയിലെ 22 സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള 246 വിദ്യാർഥികളാണ് വേദികളിൽ നിറഞ്ഞാടിയത്. കലോത്സവത്തിൽ പുറക്കാട് ശാന്തി സദനം ഫോർ ഡിഫറൻ്റ്ലി എബിൾഡ് ചാമ്പ്യന്മാരായി. കൊയിലാണ്ടി നെസ്റ്റ് സ്പെഷ്യൽ സ്കൂൾ രണ്ടാം സ്ഥാനവും കുറ്റ്യാടി തണൽ കരുണ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി വിതരണം ചെയ്തു.
മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ചിത്രരചന, പെയിൻ്റിങ്, ഉപകരണസംഗീതം തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. മത്സരങ്ങൾക്കൊപ്പം സ്പെഷ്യൽ സ്കൂളുകളിലെ തൊഴിൽ യൂണിറ്റുകളിൽ നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ വിപണന സ്റ്റാളുകൾ, നാഷണൽ ട്രസ്റ്റ് ഉൾപ്പെടുന്ന വിവിധ സ്ഥാപനങ്ങളുടെ ഹെൽപ്പ് ഡെസ്കുകൾ എന്നിവയും കലോത്സവ വേദിയിൽ ഒരുക്കിയിരുന്നു.
കലോത്സവത്തിൻ്റെ ഉദ്ഘാടനം അഡ്വ. പി ടി എ റഹീം സ്ഥാപിച്ചു. സ്വാഗതസംഘം ചെയർമാനും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ പ്രേംജി ജെയിംസ് അധ്യക്ഷനായി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സന്തോഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി പേഴ്സൺ മുഹമ്മദ് മോയത്ത്, ഡി.ഐ.ഒ. സുബൈർ, എഐഒ പൗളി മാത്യു, സിനിമാ താരം പ്രദീപ് ബാലൻ, കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂർ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. ബഷീർ പൂനൂർ എന്നിവർ സംസാരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വിസ്മയം തീർത്ത് ‘ചിറക്’ കലോത്സവം; പുറക്കാട് ശാന്തി സദനം ചാമ്പ്യന്മാർ
Next Article
advertisement
എങ്കിലും സാമീ! ആശ്രമ മേധാവി പെൺകുട്ടികൾക്ക് അയച്ച അശ്ളീല മെസ്സേജുകളുമായി എഫ്.ഐ.ആർ. പുറത്ത്
എങ്കിലും സാമീ! ആശ്രമ മേധാവി പെൺകുട്ടികൾക്ക് അയച്ച അശ്ളീല മെസ്സേജുകളുമായി എഫ്.ഐ.ആർ. പുറത്ത്
  • സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 17 വിദ്യാർത്ഥിനികൾ ലൈംഗിക പീഡനപരാതി നൽകി.

  • പ്രതിയെ പിടികൂടാൻ പോലീസ് ഒന്നിലധികം അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

  • 62 വയസ്സുള്ള പ്രതി നിലവിൽ ഒളിവിലാണ്, രാജ്യം വിടുന്നത് തടയാൻ ലുക്ക്ഔട്ട് സർകുലർ പുറപ്പെടുവിച്ചു.

View All
advertisement