61 കോടി ചെലവിൽ വടകര റോഡ് നവീകരണം: പിന്നിൽ വിദേശത്ത് നിന്നുള്ള 'ന്യൂ ടെക്നോളജി'
Last Updated:
ആവശ്യമായ സ്ഥലങ്ങളില്‍ നടപ്പാതകള്‍, ഡ്രൈനേജ്, കലുങ്ക്, മണ്ണിടിച്ചില്‍ തടയുന്നതിന് ബ്രസ്റ്റ് വാള്‍, റീട്ടെയിനിങ് വാള്‍ എന്നിവ പ്രവൃത്തിയുടെ ഭാഗമായി നടക്കും.
ഗുണമേന്മയുള്ള സുസ്ഥിര വികസനം സാധ്യമാക്കുന്ന നൂതന വിദ്യകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണ പ്രവൃത്തി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 61.71 കോടി രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ പ്രവൃത്തി നടത്തുന്നത്. വില്യാപ്പള്ളി അക്ലോത്ത് നട മുതല്‍ ചേലക്കാട് വരെയുള്ള 13.284 കിലോമീറ്റര്‍ ഭാഗമാണ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ എഫ് ഡി ആര്‍ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നവീകരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ നടപ്പാതകള്‍, ഡ്രൈനേജ്, കലുങ്ക്, മണ്ണിടിച്ചില്‍ തടയുന്നതിന് ബ്രസ്റ്റ് വാള്‍, റീട്ടെയിനിങ് വാള്‍ എന്നിവ പ്രവൃത്തിയുടെ ഭാഗമായി നടക്കും. വില്യാപ്പള്ളി ടൗണില്‍ നടന്ന ചടങ്ങില്‍ കെ പി കുഞ്ഞമ്മദു കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ ഇ കെ വിജയന്‍, കെ കെ രമ, വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീന, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ബിജുള, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്‍ അബ്ദുല്‍ ഹമീദ്, കെ.ആര്‍.പി.എഫ്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ബി ബൈജു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രജിന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 15, 2025 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
61 കോടി ചെലവിൽ വടകര റോഡ് നവീകരണം: പിന്നിൽ വിദേശത്ത് നിന്നുള്ള 'ന്യൂ ടെക്നോളജി'


