1200 വർഷത്തെ പൈതൃകം: തിരുവിതാംകൂർ രാജാക്കന്മാരുമായി ബന്ധമുള്ള ഇറയാംകോട് മഹാദേവ ക്ഷേത്രം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള തൃക്കൊടിയേറ്റ് ആറാട്ട് മഹോത്സവം കുംഭമാസത്തിലെ ശിവരാത്രിയോടനുബന്ധിച്ച് 7 ദിവസങ്ങളിലായി ആഘോഷിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയ്ക്കടുത്ത് മാറനല്ലൂരിലെ കുളത്തുമ്മലിലെ തൂങ്ങമ്പാറയിൽ സ്ഥിതി ചെയ്യുന്ന ആയിരത്തിഇരുന്നൂറ് വർഷത്തിലധികം പഴക്കമുള്ള ഒരു ക്ഷേത്രമാണ് ഇറയാംകോട് മഹാദേവ ക്ഷേത്രം. ചരിത്ര പ്രധാനമായ ഒരിടമായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു. തിരുവിതാംകൂർ രാജാക്കന്മാരുമായി ഇതിൻ്റെ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നു. ഇറയാംകോട് ശ്രീ മഹാദേവർ ക്ഷേത്രം ട്രസ്റ്റാണ് ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്.
ഇറയാംകോട് ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള തൃക്കൊടിയേറ്റ് ആറാട്ട് മഹോത്സവം കുംഭമാസത്തിലെ ശിവരാത്രിയോടനുബന്ധിച്ച് 7 ദിവസങ്ങളിലായി ആഘോഷിക്കുന്നു. തൃക്കൊടിയേറ്റത്തോടെ സമാരംഭിച്ച് സമൂഹ ലക്ഷാർച്ചന, ഉമാമഹേശ്വരപൂജ, വിശേഷാൽ പൂജകൾ, മതപരവും, സാംസ്‌കാരികവുമായ പരിപാടികൾ, പ്രഭാഷണങ്ങൾ, സംഗീതവും നൃത്തവും, അന്നദാനം, പൊങ്കാല, ഉത്സവബലി, പള്ളിവേട്ടയും ആറാട്ടും തിരിച്ചെഴുന്നള്ളിപ്പും കഴിഞ്ഞ് മഹാശിവരാത്രിനാൾ താന്ത്രിക അനുഷ്‌ഠാനങ്ങളോടെയും, വിശേഷാൽ പൂജകളോടെയും തിരുഉത്സവം കൊടിയിറങ്ങുന്നു. എല്ലാ വിശേഷദിവസങ്ങളും ക്ഷേത്രത്തിൽ ആചാരാനുഷ്ടാനങ്ങളോടെ ആഘോഷിക്കുന്നു. ധനുമാസ തിരുവാതിര, വിനായക ചതുർത്ഥി, പൂജവയ്പ്പ്, വിദ്യാരംഭം, ദീപാവലി, ആയില്യംപൂജ, മണ്ഡലകാലം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 15, 2025 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
1200 വർഷത്തെ പൈതൃകം: തിരുവിതാംകൂർ രാജാക്കന്മാരുമായി ബന്ധമുള്ള ഇറയാംകോട് മഹാദേവ ക്ഷേത്രം


