സംസ്ഥാന തിരഞ്ഞെടുപ്പ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം
Last Updated:
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡുകൾ കൈമാറി.
ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ മാതൃകാ പ്രവർത്തനങ്ങൾക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുരസ്‌കാരങ്ങൾ കോഴിക്കോട് ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡുകൾ കൈമാറി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, തിരുവനന്തപുരം ജില്ലാ കലക്ടർ തുടങ്ങിയവർ സംബന്ധിച്ചു.
കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് (മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, വോട്ടർ ബോധവത്കരണവും വിദ്യാഭ്യാസവും വിഭാഗം), ഡോ. നിജീഷ് ആനന്ദ് (മികച്ച ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ), കുന്ദമംഗലം ബി.എൽ.ഒ. കെ രാജേഷ് (മികച്ച ബൂത്ത് ലെവൽ ഓഫീസർ), കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് (മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് - രണ്ടാം സ്ഥാനം), സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥി പി ജി ആകാശ് (മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് അംബാസഡർ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
advertisement
ജില്ലയിൽ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) പ്രവർത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ച നൂതന ഇടപെടലുകൾക്കും കോളേജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ (ELC) മുഖേന നടപ്പാക്കിയ സ്വീപ് (SVEEP) പ്രവർത്തനങ്ങൾക്കുമാണ് സംസ്ഥാന അവാർഡുകൾ ലഭിച്ചത്.
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, ജില്ലയിലെ 80 ഓളം കോളേജുകളിലെ ഇ.എൽ.സി. ക്ലബ്ബുകൾ, ഇ.എൽ.സി./എൻ.എസ്.എസ്. അധ്യാപക കോഓഡിനേറ്റർമാർ, 4000ത്തിൽ പരം വിദ്യാർത്ഥി വോളൻ്റിയർമാർ, ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി.) ഇൻ്റേൺസ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് പുരസ്കാര നേട്ടത്തിനർഹമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 28, 2026 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സംസ്ഥാന തിരഞ്ഞെടുപ്പ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം







