കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ റിക്കവറി ഫെസിലിറ്റി സെൻ്റർ (MRF) ഉദ്ഘാടനം ചെയ്തു
Last Updated:
എം ആർ എഫിലൂടെ അജൈവ വസ്തുക്കൾ തരം തിരിച്ച് വിൽപന നടത്തുന്നതിലൂടെ ഹരിത കർമ്മസേനക്ക് കൂടുതൽ വരുമാനം ലഭ്യമാകും.
കൊടുവള്ളി നഗരസഭ കണ്ടാലമലയിൽ നിർമ്മിച്ച റിക്കവറി ഫെസിലിറ്റി സെൻ്റർ നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നഗരസഭാ അധ്യക്ഷൻ വി.സി. നൂർജഹാൻ അധ്യക്ഷയായി.
വാവാട്-കണ്ടാലമലയിൽ 3,300 ചതുരശ്ര അടി വിസ്തൃതിയിലാണ് എംആർഎഫ് നിർമ്മിച്ചത്. 30 ലക്ഷം രൂപ ചെലവിൽ ഇതിലേക്ക് നിർമ്മിച്ച റോഡിൻ്റെ രണ്ടാം ഘട്ട കോൺക്രീറ്റിംഗിൻ്റെയും 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചുറ്റുമതിലിൻ്റെയും പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി ലഭ്യമാക്കാൻ ഒരു കിലോമീറ്റർ ദൂരം ത്രീ ഫേസ് ലൈൻ വലിക്കുകയും കുടിവെള്ളം നൽകാനുള്ള നടപടികൾ പൂർത്തീകരിക്കുകയും വേ ബ്രിഡ്ജ് നിർമ്മിക്കുകയും ചെയ്ത് കഴിഞ്ഞു.
കൊടുവള്ളി നഗരസഭ ഹരിത കർമ്മസേന സമാഹരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്‌തുക്കൾ എംആർഎഫ് കേന്ദ്രം ഇല്ലാത്തതിനാൽ നിലവിൽ സ്വകാര്യ ഏജൻസികൾക്ക് നേരിട്ട് നൽകുന്നുണ്ട്. എം ആർ എഫിലൂടെ അജൈവ വസ്തുക്കൾ തരം തിരിച്ച് വിൽപന നടത്തുന്നതിലൂടെ ഹരിത കർമ്മസേനക്ക് കൂടുതൽ വരുമാനം ലഭ്യമാകും. ഹരിത കർമ്മസേന അംഗങ്ങൾക്ക് നിധിൻ വട്ടിയാലത്ത്, ഡോ. ഹരീഷ് എന്നിവർ ക്ലാസെടുത്തു.
advertisement
റിക്കവറി ഫെസിലിറ്റി സെൻ്റർ ഉദ്ഘാടന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ സഫീന സമീർ, റംല ഇസ്മായിൽ, കെ ശിവദാസൻ, കൗണ്‍സിലർമാരായ സുബു അബ്ദുസ്സലാം, ഷരീഫ കണ്ണാടിപ്പൊയിൽ, ഹസീന ഇളങ്ങോട്ടിൽ, ടി കെ ശംസുദ്ദീൻ, എൻ കെ അനിൽകുമാർ, കെ എം സുഷിനി, പി വി ബഷീർ, ഹഫ്‌സത്ത് ബഷീർ, അസി. എഞ്ചിനീയർ അബ്ദുൾ ഗഫൂർ, കെ.എസ്.ഡബ്ല്യു.എം.പി. ജില്ലാ കോഓഡിനേറ്റർ കെ ആർ വിഘ്നേഷ്, സി.ഡി.എസ്. ചെയര്‍പേഴ്സൺ ബുഷ്‌റ, ഹെൽത്ത് ഇൻസ്പെക്ടർ സി കെ രജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 06, 2025 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ റിക്കവറി ഫെസിലിറ്റി സെൻ്റർ (MRF) ഉദ്ഘാടനം ചെയ്തു


