അമൃത് 2.0: ഓരോ വീട്ടിലും ശുദ്ധജലം എത്തിക്കാൻ കൊടുവള്ളി നഗരസഭയുടെ വലിയ ചുവടുവയ്പ്

Last Updated:

35 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള സബ് ടാങ്ക് നിർവ്വഹിച്ച് നിലവിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എത്താത്ത നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കും.

അമൃത് 2.0 പദ്ധതി ഉദ്ഘാടനം 
അമൃത് 2.0 പദ്ധതി ഉദ്ഘാടനം 
കൊടുവള്ളി നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അമൃത് 2.0 പദ്ധതിയിലുൾപ്പെടുത്തി 14.38 കോടി രൂപ ചെലവിൽ ആരംഭിക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നെടിയാൽകുഴിയിൽ (കോട്ടക്കൽ) നഗരസഭാചെയർപേഴ്‌സൺ വെള്ളറ അബ നിർവഹിച്ചു. ചെയർപേഴ്സൺ വി സി നൂർജഹാൻ അധ്യക്ഷയായി.
അമൃത് 2.0 പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂമിക്കടിയിലും മുകളിലുമായുള്ള സബ് ടാങ്ക് നിർമ്മിക്കുകയും 3000 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്. രണ്ടാം ഘട്ടത്തിൽ 35 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള സബ് ടാങ്ക് നിർവ്വഹിച്ച് നിലവിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എത്താത്ത നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കും.
ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ വി സിയാലി, ആയിഷ ഷഹനിദ, റംല ഇസ്‌മായിൽ, സഫീന ഷമീർ, കെ ശിവദാസൻ, മുൻസിപ്പൽ സെക്രട്ടറി വി എസ് മനോജ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ വിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
അമൃത് 2.0: ഓരോ വീട്ടിലും ശുദ്ധജലം എത്തിക്കാൻ കൊടുവള്ളി നഗരസഭയുടെ വലിയ ചുവടുവയ്പ്
Next Article
advertisement
പ്രണയനൈരാശ്യം; ജീവനൊടുക്കാൻ പാലത്തിന് മുകളിൽ കയറിയ 23 കാരനെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈയടി
പ്രണയനൈരാശ്യം; ജീവനൊടുക്കാൻ പാലത്തിന് മുകളിൽ കയറിയ 23 കാരനെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈ
  • ആറ്റിങ്ങൽ പാലത്തിൽ കയറി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 23കാരനെ പൊലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി.

  • പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.

  • പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ പ്രശംസിക്കപ്പെട്ടു.

View All
advertisement