കൊയിലാണ്ടി നഗരസഭയുടെ പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു
Last Updated:
ജൈവവൈവിധ്യ രജിസ്റ്ററിൻ്റെ പ്രകാശനചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്ററിൻ്റെ പ്രകാശനം കാനത്തിൽ ജമീല എം എൽ എ ഓൺലൈനായി ജില്ലാ ജൈവവൈവിധ്യ സമിതി കോർഡിനേറ്റർ ഡോ. മഞ്ജു ധനീഷിന് നൽകി പ്രകാശനം ചെയ്തു. ജൈവവൈവിധ്യ രജിസ്റ്ററിൻ്റെ പ്രകാശനചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സത്യൻ മേപ്പയൂർ, ടി സുരേഷ് എന്നിവർ ജൈവവൈവിധ്യ രജിസ്റ്ററിൻ്റെ സാധ്യതകളെ കുറിച്ച് പ്രഭാഷണം നടത്തി.
ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. പിബിആർ കോർഡിനേറ്റർ എ ഡി ദയാനന്ദൻ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. കാവ് സംരക്ഷണ പ്രവർത്തനത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ പുരസ്കാരം ലഭിച്ച ജയചന്ദ്രൻ കൺമണിയെ ചെയർപേഴ്സൺ പൊന്നാട അണിയിച്ച് ആദരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ ഷിജു മാസ്റ്റർ, കെ എ ഇന്ദിര ടീച്ചർ, ഇ കെ അജിത്ത് മാസ്റ്റർ, സി പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, രമേശൻ വലിയാട്ടിൽ, നഗരസഭ സെക്രട്ടറി എസ് പ്രതീപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ സുധാകരൻ, ബിഎംസി കൺവീനർ മുരളീധരൻ നടേരി, ജമിഷ് എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 08, 2025 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കൊയിലാണ്ടി നഗരസഭയുടെ പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു


