മരടിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കി; തോട് നവീകരണം നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
അർബൻ അഗ്ലോമറേഷൻ ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപയാണ് ഇതിനായി മൂന്നു ഘട്ടങ്ങളിലായി വിനിയോഗിക്കുന്നത്.
നെട്ടൂർ പൂതേപ്പാടം തോട് നവീകരണം പ്രവർത്തനങ്ങൾക്ക് തുടക്കമായി. മരട് നഗരസഭയുടെ നേതൃത്വത്തിലാണ് നെട്ടൂർ പൂതേപ്പാടം തോട് നവീകരണം പ്രവർത്തനങ്ങൾക്ക് തുടക്കമായത്. നഗരസഭാ ചെയർപേഴ്സൺ ആൻ്റണി ആശാംപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. മരടിൻ്റെ വിവിധ പ്രദേശങ്ങളായ അയിനിത്തോടിലെ ഉൾപ്പെടെയുള്ള വെള്ളക്കെട്ടുകൾ പരിഹരിക്കുവാൻ നഗരസഭ തനതു ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ പറഞ്ഞു. തോടിൽ മണ്ണു നീക്കി ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കിയെങ്കിലും പൂർണ്ണമായ ഫലം ലഭിച്ചിരുന്നില്ല. വർഷകാലങ്ങളിൽ സമീപപ്രദേശത്ത് രണ്ടു മണിക്കൂറിൽ കൂടുതലെങ്കിലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിക്ക് പരിഹാരമായിട്ടാണ് തോട് നവീകരിച്ച് സ്ലാബിട്ട് നടപ്പാതയൊരുക്കുവാൻ പദ്ധതിയിട്ടതെന്ന് ഡിവിഷൻ കൗൺസിലർ റിയാസ് കെ. മുഹമ്മദ് പറഞ്ഞു.
പൂതേപ്പാടം പ്രദേശത്തെ പത്തോളം വീടുകളിൽ വർഷങ്ങളായുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ബൃഹദ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അർബൻ അഗ്ലോമറേഷൻ ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപയാണ് ഇതിനായി മൂന്നു ഘട്ടങ്ങളിലായി വിനിയോഗിക്കുന്നത്. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമ്മദ്, ബേബി പോൾ, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, പത്മപ്രിയ വിനോദ്, രേണുക ശിവദാസ്, മോളി ഡെന്നി, ഓവർസീയർ ഷൈലജ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 08, 2025 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മരടിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കി; തോട് നവീകരണം നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു


