കോഴിക്കോട് ബീച്ചിൽ സംഗീതരാവ് സമ്മാനിച്ച് ഷാൻ റഹ്മാനും സംഘവും
Last Updated:
ഷാൻ റഹ്മാൻ, നിത്യാ മാമൻ, നജിം അർഷാദ്, കാവ്യ അജിത്ത്, നിരഞ്ജ് സുരേഷ്, മിഥുൻ ജയരാജ്, അനില തുടങ്ങിയവർ പാട്ടുകൾ ആലപിച്ചു.
കോഴിക്കോട് ഓണാവധി ആഘോഷിക്കാൻ ബീച്ചിൽ എത്തിയ ജനസാഗരത്തിന് സംഗീതരാവ് സമ്മാനിച്ച് ഷാൻ റഹ്മാൻ ഷോ. മാവേലിക്കസ് 2025ൻ്റെ കോഴിക്കോട് ബീച്ചിലെ വേദിയിലാണ് ഷാൻ റഹ്മാനും സംഘവും മെലഡികളും ഫാസ്റ്റ് നമ്പറുകളുമായി ആസ്വാദകരെ പാട്ടിൻ്റെ തിരയിൽ അലിയിച്ചത്.
തട്ടത്തിൻ മറയത്തിലെ എൻ ശ്വാസമേ, മുത്ത്ചിപ്പി എന്നീ ഗാനങ്ങളും, ഒരു തൂവൽ തെന്നൽ, തിരുവാവണി രാവ്, കൈക്കോട്ടും കണ്ടിട്ടില്ല, ഈ ശിശിരകാലം, ആരോ നെഞ്ചിൽ തുടങ്ങിയ ഗാനങ്ങളും ഷാൻ ആലപിച്ചു. ആടിയും പാടിയും സദസ്സ് ഷാൻ റഹ്മാൻ്റെ മാവേലിക്കസ് ഷോയിൽ ആവേശം തീർത്തു. ഷാൻ റഹ്മാൻ, നിത്യാ മാമൻ, നജിം അർഷാദ്, കാവ്യ അജിത്ത്, നിരഞ്ജ് സുരേഷ്, മിഥുൻ ജയരാജ്, അനില തുടങ്ങിയവർ പാട്ടുകൾ ആലപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 10, 2025 12:27 PM IST